കടം വാങ്ങിയ പണം തിരിച്ച് നൽകിയില്ല; ബെംഗളൂരുവിൽ ബന്ധുവിന്‍റെ വീടിന് തീവെച്ച് യുവാവ്

ബെംഗളൂരു : സാമ്പത്തിക തർക്കത്തെ തുടർന്ന് ബെംഗളൂരു വിവേക് നഗറിൽ യുവാവ് ബന്ധുവിന്‍റെ വീടിനു തീവെച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഏകദേശം 8 വർഷം മുൻപ് പരാതിക്കാരന്‍റെ ബന്ധു പാർവതി, വെങ്കട്ടരാമൻ എന്ന ആളിൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും തിരികെ നൽകാൻ തയാറായില്ല.

അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വീണ്ടു പണം തിരികെ ചോദിച്ചത് തർക്കത്തിലേയ്ക്ക് വഴി വെച്ചു. ഒടുവിലത് തീവെപ്പിൽ കലാശിക്കുകയായിരുന്നു. .

  16കാരനായ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുൾപ്പെടെ എത്തിച്ച് പീഡിപ്പിച്ചു, 40 കാരിയായ അധ്യാപിക അറസ്റ്റിൽ

സംഭവത്തിൽ സുബ്രമണി എന്ന ആളാണ് അറസ്റ്റിലായത്.വെങ്കട്ടരാമൻ, മകൻ സതീഷ് എന്നിവർ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി വീടിനു തീവെച്ചത്.

തന്‍റെ സഹോദരനും അമ്മയും ആ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്നുവെന്ന് സതീഷ് പറഞ്ഞു. വീടിന്‍റെ മുൻവാതിലിലും ചെരുപ്പ് വെക്കുന്ന സ്റ്റാൻഡിലും കിടപ്പു മുറിയിലെ ജനാലയിലും പെട്രോൾ ഒഴിച്ചാണ് ആക്രമണം നടത്തിയത്.

തീപിടിക്കുന്നത് കണ്ടതും അയൽവാസികൾ വീട്ടിലുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വീടിന്‍റെ മുൻ ഭാഗം പൂർണമായും കത്തിനശിച്ചു. തീപ്പിടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസറ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂളിൽ ഇനിവെജ് ബിരിയാണി മുതൽ ലെമൺ റൈസ് വരെ… ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി വി. ശിവന്‍കുട്ടി; വിഭവസമൃദ്ധമായ ഫുൾ ലിസ്റ്റ് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെ​ന്നിം​ഗ​ഹ​ള്ളി​ - കസ്തൂരി നഗർ റോഡിൽ മൂന്ന് മാസം ഗതാഗത നിയന്ത്രണം

Related posts

Click Here to Follow Us