കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആരതി രാജ് ആണ് അപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. സ്കൂട്ടർ വളയ്ക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു. സ്കൂട്ടർ വരുന്നത് കാണാതെയാണ് ബസ് പിന്നിലേക്ക് എടുത്തത്.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

പേട്ട ലോർഡ്സ് ജംഗ്ഷനിലായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ആരതി അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ഡ്രൈവറെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ആരതിയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts