TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിലപാട്

ചെന്നൈ : ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം, ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം, സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്യുടെ സംസ്ഥാന പര്യടനം എന്നിവ ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായി.

ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് പറഞ്ഞു. ബിജെപിയുടെ ക്ഷണവും വിജയ് നിരസിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയെന്നും പറഞ്ഞ വിജയ് ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ലെന്നും കൂട്ടിച്ചേർത്തു ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

പരന്തൂർ വിനത്താവളം, വിഷയത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ സമരം ചെയ്യുമെന്നും വിജയ് വെല്ലുവിളിച്ചു. 15000 ജനങ്ങളുടെ പ്രശ്നം സർക്കാരിന് ചെറുതാണോ എന്നായിരുന്നു വിജയുടെ ചോദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts