ബെംഗളൂരു: യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിട ഉടമകളോട് ഫെബ്രുവരി 9 മുതൽ 17 വരെ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഉയരം കൂടിയ ക്രെയിനുകളുടെ ഉയരം കുറയ്ക്കാൻ ബിബിഎംപി നിർദ്ദേശം നൽകി.
എയർഫോഴ്‌സ് സ്‌റ്റേഷനിൽ 13 മുതൽ 17 വരെ നടത്താനിരുന്ന എയ്‌റോ ഷോയുടെ 14-ാമത് എഡിഷൻ കണക്കിലെടുത്താണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ഈ കാലയളവിൽ ക്രെയിനുകൾ ഉൾപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
“ഏത് ലംഘനവും ബിബിഎംപി നിയമം 2020, ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937, റൂൾ 91 എന്നിവ പ്രകാരം ശിക്ഷിക്കപ്പെടും ടൗൺ പ്ലാനിംഗ് (നോർത്ത്) ജോയിന്റ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ കൂട്ടിച്ചേർത്തു.