ചെന്നൈ : 24 വർഷത്തെ ഇടവേളക്ക് ശേഷം തമിഴ്നാട്ടില്‍ വസ്തുനികുതി കുത്തനെ ഉയര്‍ത്തി. 50 മുതല്‍ 150 ശതമാനം വരെയാണ് വര്‍ധനവ്.
ചെന്നൈയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 600 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ 50 ശതമാനവും, 600-1200 ചതുരശ്ര അടിയില്‍ 75 ശതമാനവും, 1201-1800 ചതുരശ്ര അടിയില്‍ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയ്ക്ക് നിരക്ക് 150 ശതമാനമാകും.
15ാം ധനകാര്യ കമീഷന്‍റെ നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്നും ഇത് നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്ര ഫണ്ട് ലഭ്യമാകൂവെന്നും തദ്ദേശ മന്ത്രി കെ.എന്‍. നെഹ്‌റു വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.