നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനായി 12 പുതിയ തസ്തികകൾ സൃഷ്ടിച്ച് ബിബിഎംപി

ബെം​ഗളൂരു: റവന്യൂ നികുതി പിരിവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബിബിഎംപിയുടെ റവന്യൂ വകുപ്പിൽ 12 പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഈ സാമ്പത്തിക വർഷം വസ്തു നികുതി ഇനത്തിൽ 5,000 കോടി രൂപ സമാഹരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

പുതിയ 12 തസ്തികകളിൽ 10 എണ്ണവും അസിസ്റ്റന്റ് കമ്മീഷണർമാരാണ് (എസി) നിയമിക്കപ്പെടുന്നത്. കൂടാതെ സോണുകളിലെ റവന്യൂ കളക്ഷൻ മേധാവിയായിരിക്കും ഇവർ. സർക്കാർ സർക്കുലർ അനുസരിച്ച്, ഈ തസ്തികകളിൽ 90% അസിസ്റ്റന്റ് റവന്യൂ ഓഫീസർമാരുടെ (എആർഒ) സ്ഥാനക്കയറ്റം വഴിയും ബാക്കി 10% കർണാടക മുനിസിപ്പൽ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് കേഡറിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ മുഖേനയും നികത്തും. ‌

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

74,000-1.09 ലക്ഷം രൂപയുടെ പ്രതിമാസ ശമ്പളത്തിന് കീഴിലാണ് എസികൾ വരുന്നത്. കൂടാതെ സ്പെഷ്യൽ ഓഫീസർ (ഡെപ്യൂട്ടി റവന്യൂ ഓഫീസർ കേഡർ) എന്ന പുതിയ തസ്തികയും റവന്യൂ വകുപ്പിന് ലഭിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts