ഇലക്ട്രിസിറ്റി ബിൽ ഇനി സ്പോട്ടിൽ അടയ്ക്കാം; മീറ്റർ റീഡർമാർ വീട്ടിൽ എത്തുക സ്വൈപ്പിങ് മെഷീനുമായി 

തിരുവനന്തപുരം: കെ.എസ്.ഇ.ബി. മീറ്റർ റീഡർമാർ മുഖേന ഇനി വൈദ്യുതിബില്ലും വീട്ടില്‍ തന്നെ അടയ്ക്കാം. മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കും. പണം സ്വീകരിക്കുന്നതില്‍ സമഗ്രമാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. മീറ്റർ റീഡർമാർ റീഡിങ് എടുക്കാൻ സ്വൈപ്പിങ് മെഷീനുകളുമായാവും വീട്ടില്‍ വരിക. അപ്പോള്‍ത്തന്നെ വിവിധതരത്തിലുള്ള കാർഡുകള്‍ ഉപയോഗിച്ച്‌ പണം അടയ്ക്കാം. രണ്ടുവർഷമായി ഓണ്‍ലൈനില്‍ വൈദ്യുതി ബില്ലടയ്ക്കുന്നതിന് ബോർഡ് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഓണ്‍ലൈനായാണ് ഇപ്പോള്‍ പണം അടയ്ക്കുന്നത്. ശേഷിക്കുന്നവരെകൂടി ഓണ്‍ലൈനിലാക്കുക എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈനില്‍ പണം അടച്ചാല്‍ ബോർഡിന്റെ ഖജനാവിലേക്ക് ഉടനടി പണം…

Read More

വൈദ്യുതി ബിൽ ഇനി നേരിട്ട് അടക്കണം; ബെസ്കോം 

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നേരിട്ട് കൗണ്ടറുകളിൽ അടക്കണമെന്ന് ‘ബെസ്കോം’ നിർദേശം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള വെബ്സൈറ്റിൽ സാങ്കേതിക തകരാറുള്ളതിനാലാണിത്. പണം അടക്കുന്നവരിൽനിന്ന് കൂടുതൽ തുക ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വെബ്സൈറ്റിൽ തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട് അതുവരെ നേരിട്ട് വന്ന് ബില്ലുകൾ അടക്കണമെന്നും ബെസ്കോം അറിയിച്ചു.

Read More
Click Here to Follow Us