അനധികൃതമായി ഗണേശ പരിപാടി നടത്തി; 10 അംഗ സംഘത്തിനെതിരെ കേസ്

ബെംഗളൂരു: ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിർബന്ധിത അനുമതി വാങ്ങാതെ വർഗീയ സംഘർഷം നിലനിൽക്കുന്ന ജെജെ നഗർ പ്രദേശത്ത് ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ചതിന് 10 അംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും നിമജ്ജന നടപടികൾക്കും അനുമതി നൽകുന്നതിന് അധികൃതർ ഏകജാലക സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഏകജാലകത്തിന് കീഴിൽ പോലീസ്, അഗ്നിശമന, അത്യാഹിത സേവന വിഭാഗം, ബെസ്‌കോം, ബിബിഎംപി എന്നിങ്ങനെ അപേക്ഷകർക്ക് ആവശ്യമായ എല്ലാ അധികാരികളിൽ നിന്നും അനുമതിക്കായി അപേക്ഷിക്കാം.. എന്നാൽ, സുനിൽ വെങ്കിടേഷും സുഹൃത്തുക്കളായ ഗോപി, മോനു, അപ്പു, ശശി, രവി, കിരൺ, ഭരത്,…

Read More

അനധികൃത ടോൾ ബൂത്തുകൾ റദ്ദാക്കാൻ എൻഎച്ച്എഐയുടെ സഹായം തേടി സംസ്ഥാനം

ബെംഗളൂരു: സംസ്ഥാനത്തുടനീളം കുറഞ്ഞ ദൂരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ടോളുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത്തരം ടോളുകൾ കണ്ടെത്തി എൻഎച്ച്എഐക്ക് റിപ്പോർട്ട് നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി സി സി പാട്ടീൽ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്ത്കലിന് സമീപം പൂജ്യം സമയത്താണ് കോൺഗ്രസ് എംഎൽഎ യു ടി ഖാദർ ടോൾ പ്രശ്നം ഉന്നയിച്ചത്. 30 കിലോമീറ്റർ ദൂരത്തിനുള്ളിൽ ടോളുകൾ ഉണ്ടെന്നും എൻഎച്ച്എഐ മാർഗനിർദേശങ്ങൾ അനുസരിച്ച് ടോളുകൾ കുറഞ്ഞത് 60 കിലോമീറ്റർ അകലെയായിരിക്കണമെന്നും അദ്ദേഹം…

Read More

അനധികൃതമായി ബിയർ വിറ്റ യുവതിയെ ഉപഭോക്താവ് കൊലപ്പെടുത്തി

ബെംഗളൂരു: പെട്ടെന്ന് പണം സമ്പാദിക്കാനായി പലവ്യഞ്ജന കടയിൽ അനധികൃതമായി ബിയർ വിൽക്കുന്ന 45 കാരിയായ സ്ത്രീയെ ഇടപാടുകാരിൽ ഒരാൾ കൊലപ്പെടുത്തി. ഉപഭോക്താവിനെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ട് കൂട്ടാളികളെയും രാമനഗര പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര സ്വദേശിനി കെമ്പമ്മയാണ് കൊല്ലപ്പെട്ടത്. സെപ്തംബർ എട്ടിന് വൈകിട്ട് 4.45ഓടെ മേയാൻ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരാൻ പോയ കെമ്പമ്മയെ ഇവർ കൊലപ്പെടുത്തുകയായിരുന്നു.  കൊലപ്പെടുത്തിയ ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഇവർ അർക്കാവതി തടാകത്തിലേക്ക് എറിഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് കെഞ്ചപ്പ വിളിച്ചു.…

Read More

നിയമവിരുദ്ധ പാചകവാതക റീഫില്ലിംഗ് സെന്റർ ഉടമ അറസ്റ്റിൽ

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ഗിരിനഗറിൽ അനധികൃതമായി എൽപിജി റീഫിൽ ചെയ്തതിന് കടയുടമയെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറിയിച്ചു. മഞ്ജുനാഥ് ലൂബ്രിക്കേറ്റ്‌സ്, ഇലക്ട്രിക്കൽസ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന 64 ഗ്യാസ് സിലിണ്ടറുകൾ, വെയിംഗ് മെഷീൻ, സിലിണ്ടറുകൾ കടത്താൻ ഉപയോഗിച്ച മിനി ഗുഡ്‌സ് വാഹനം തുടങ്ങിയവ പിടിച്ചെടുത്തു. കടയുടമ സുരേഷിനെ അറസ്റ്റ് ചെയ്തതായി സിസിബി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സുരേഷിന് ബിസിനസ് ചെയ്യാൻ ലൈസൻസ് ഇല്ലായിരുന്നുവെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും സിസിബി ഉദ്യോഗസ്ഥർ പറഞ്ഞു

Read More

അനധികൃത കെട്ടിടങ്ങൾ കണ്ടെത്താനുള്ള സർവ്വേ; ഇരുട്ടിൽ തപ്പി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ അപകടസ്ഥിതിയിൽ ഉള്ള കെട്ടിടങ്ങളുടെ എണ്ണം ഇനിയും ഔദ്യോഗികമായി പറയാനാകാതെ ബിബിഎംപി ഇരുട്ടിൽ തപ്പുന്നു. നഗരത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി അടുത്ത മാസമാദ്യം ഹൈക്കോടതി വീണ്ടും പരിഗണിക്കക്കാൻ ഇരികുകയാണ്. അതിനു മുൻപേ ഇത്തരം കെട്ടിടങ്ങളെല്ലാം പൊളിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗര ഗുപ്തയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് കണ്ടുപിടിക്കാനുള്ള സർവ്വേ തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്. ഇതുവരെ പരിശോധന നടത്തിയ 6000 കെട്ടിടങ്ങളിൽ 4279 എണ്ണം ചട്ടവിരുദ്ധമായാണ് നിർമ്മിച്ചതെന്ന്  കണ്ടെത്തിയിരുന്നു. ശേഷിച്ച കെട്ടിടങ്ങളുടേയും പരിശോധന നടക്കുകയാണെന്നും…

Read More

കസ്തൂരി ന​ഗറിൽ കെട്ടിടം തകർന്നു വീണ സംഭവം; അനധികൃതമായി കൂട്ടിച്ചേർക്കൽ നടത്തി; കെട്ടിട ഉടമക്കെതിരെ കേസ്

ബെം​ഗളുരു; കഴിഞ്ഞ ദിവസം കസ്തൂരി ന​ഗറിൽ 3 നില കെട്ടിടം തകർന്ന് വീണത് പരിഭ്രാന്തി പടർത്തിയിരുന്നു. 6 വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് നിലം പൊത്തിയത്. എന്നാൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ കെട്ടിടം അനുവദനീയമായതിനെക്കാളധികം മുറികൾ അടക്കമുള്ളവ കൂട്ടിച്ചേർത്തതായി സംശയിക്കുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാ​ഗമായി വാർഡ് തല എൻജിനീയറെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. കെട്ടിട ഉടമകൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടം പൂർണ്ണമായും പൊളിച്ച് നീക്കുന്ന നടപടി ആരംഭിയ്ച്ചു. മണ്ണ് പരിശോധന അടക്കമുള്ള സുപ്രധാന നടപടികൾ ഉടമകൾ നടത്തിയില്ലെന്നുമാണ് അധികൃതരുടെ പ്രഥമിക…

Read More

വിമാനത്തിൽ 61 ലക്ഷത്തിന്റെ സ്വർണ്ണ കടത്ത്; കയ്യോടെ പിടികൂടി കസ്റ്റംസ്

ബെം​ഗളുരു; വിമാനത്തിൽ വൻതോതിൽ സ്വർണ്ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് സീറ്റിനടിയിൽ ഒളിപ്പിച്ച 61 ലക്ഷത്തിന്റെ സ്വർണ്ണം. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. 599 ​ഗ്രാം സ്വർണ്ണ കട്ടികളും പേസ്റ്റ് രൂപത്തിലാക്കിയ 701 ​ഗ്രാം സ്വർണ്ണവുമാണ് കണ്ടെത്തിയത്. ആളെ പിടികൂടാനായില്ല. യാത്രാ രേഖകൾ കൃത്യമായി പരിശോധിച്ച് സ്വർണ്ണകടത്തുകാരനെ പിടികൂടുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Read More

അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കും; ബിബിഎംപി

എസ്പി റോഡിലെ കയേറ്റം ഒഴിപ്പിക്കുമെന്ന് വ്യക്തമാക്കി ബിബിഎംപി രം​ഗത്ത്. പരിസരത്ത് അനധികൃതമായി നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കാനാണ് തീരുമാനം. കെആർ മാർക്കററ്. കലാശിപാളയം എന്നിവിടങ്ങളിൽ കയ്യേറി നിർ്മമിച്ച എല്ലാ കെട്ടിടങ്ങളും വരും ദിവസങ്ങളിൽ പൊളിച്ച് നീക്കുമെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി.

Read More

അനധികൃത ജലമൂറ്റൽ തടയും; ബിഎംടിഎഫ്

ബെം​ഗളുരു: ജലക്ഷാമത്താൽ വലയുന്ന ബെം​ഗളുരുവിൽ അനധികൃത വെള്ളമൂറ്റൽ നിത്യസംഭവമാകുന്നു., ഇതിന് വിലങ്ങിടാൻ ബെം​ഗളുരു വാട്ടർ സപ്ലൈ ആൻഡ് സിവറിജ് ബോർഡും, ബെം​ഗളുരു മെട്രോപൊളിററൻ ടാസ്ക്ക് ഫോഴ്സും രം​ഗത്ത്. കെട്ടിട നിർമ്മാണത്തിനായാണ് ജലമൂറ്റൽ ഏറെയും നടക്കുന്നത്. ജനങ്ങൾ ഏറെയും ഒരു നേരത്തെ വെള്ളത്തിനായി അലയുമ്പോഴാണ് ഇത്തരത്തിലുള്ള ജലമൂറ്റൽ വ്യപകമായി നടക്കുന്നത്.

Read More

അനധികൃത കെട്ടിട നിർമ്മാണത്തിന് ഉദ്യോ​ഗസ്ഥർ കൂട്ടുനിന്നാൽ നടപടി

ബെം​ഗളുരു: മഹാ ന​ഗര പരിധിയിൽ കെട്ടിട നിർമ്മാണം അനധികൃതമായി നടത്താൻകൂട്ട് നിന്നാൽ ഇനി മുതൽ നടപടിശക്തം. കുറ്റക്കാരെന്ന് തെളിഞ്ഞാൽ 2 വർഷം വരെ ശിക്ഷയും 50,000 രൂപ വരെ പിഴയും ചുമത്തും.

Read More
Click Here to Follow Us