അനധികൃതമായി ഗണേശ പരിപാടി നടത്തി; 10 അംഗ സംഘത്തിനെതിരെ കേസ്

ബെംഗളൂരു: ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിർബന്ധിത അനുമതി വാങ്ങാതെ വർഗീയ സംഘർഷം നിലനിൽക്കുന്ന ജെജെ നഗർ പ്രദേശത്ത് ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ചതിന് 10 അംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു.

ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും നിമജ്ജന നടപടികൾക്കും അനുമതി നൽകുന്നതിന് അധികൃതർ ഏകജാലക സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഏകജാലകത്തിന് കീഴിൽ പോലീസ്, അഗ്നിശമന, അത്യാഹിത സേവന വിഭാഗം, ബെസ്‌കോം, ബിബിഎംപി എന്നിങ്ങനെ അപേക്ഷകർക്ക് ആവശ്യമായ എല്ലാ അധികാരികളിൽ നിന്നും അനുമതിക്കായി അപേക്ഷിക്കാം..

എന്നാൽ, സുനിൽ വെങ്കിടേഷും സുഹൃത്തുക്കളായ ഗോപി, മോനു, അപ്പു, ശശി, രവി, കിരൺ, ഭരത്, അരവിന്ദ, അഭിഷേക് എന്നിവരടങ്ങുന്ന 10 അംഗ സംഘം സെപ്റ്റംബർ 10ന് ജെജെ നഗറിലെ വിവിധ സ്ഥലങ്ങളിൽ ഒൻപത് ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുക മാത്രമല്ല  അവ നിമജ്ജനത്തിനായി ഒരു ഘോഷയാത്രയായി പ്രദേശത്തുകൂടി കടന്നുപോവുകയും ചെയ്തു.

ഇത് ജെജെ നഗറിലെ വർഗീയ സംഘർഷത്തിനും ക്രമസമാധാന പ്രശ്‌നങ്ങൾക്കും കാരണമായാതായി പോലീസ് പറഞ്ഞു. സ്പെഷ്യൽ ഡ്യൂട്ടിയിൽ (ഇന്റലിജൻസ്) നിയോഗിക്കപ്പെട്ട ജെജെ നഗറിലെ ഹെഡ് കോൺസ്റ്റബിൾ ദേവരാജ് ഒരു പരാതി ഫയൽ ചെയ്തു, അതിന്റെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി സംഘം ചേരുന്നതിനും ഒരു പൊതുപ്രവർത്തകൻ യഥാവിധി പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാത്തതിനുമാണ് ഗ്രൂപ്പിനെതിരെ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us