കസ്തൂരി ന​ഗറിൽ കെട്ടിടം തകർന്നു വീണ സംഭവം; അനധികൃതമായി കൂട്ടിച്ചേർക്കൽ നടത്തി; കെട്ടിട ഉടമക്കെതിരെ കേസ്

ബെം​ഗളുരു; കഴിഞ്ഞ ദിവസം കസ്തൂരി ന​ഗറിൽ 3 നില കെട്ടിടം തകർന്ന് വീണത് പരിഭ്രാന്തി പടർത്തിയിരുന്നു. 6 വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് നിലം പൊത്തിയത്.

എന്നാൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ കെട്ടിടം അനുവദനീയമായതിനെക്കാളധികം മുറികൾ അടക്കമുള്ളവ കൂട്ടിച്ചേർത്തതായി സംശയിക്കുന്നു.

പ്രാഥമിക അന്വേഷണത്തിന്റെ ഭാ​ഗമായി വാർഡ് തല എൻജിനീയറെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. കെട്ടിട ഉടമകൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

കെട്ടിടം പൂർണ്ണമായും പൊളിച്ച് നീക്കുന്ന നടപടി ആരംഭിയ്ച്ചു. മണ്ണ് പരിശോധന അടക്കമുള്ള സുപ്രധാന നടപടികൾ ഉടമകൾ നടത്തിയില്ലെന്നുമാണ് അധികൃതരുടെ പ്രഥമിക നി​ഗമനം. നിർമ്മിച്ചവരുടെ അനാസ്ഥയും പിഴവുമാണ് കെട്ടിടം തകരാൻ കാരണമെന്ന് കോർപ്പറേഷൻ കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത അറിയിച്ചു.

 

 

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts