കേരെക്കൊടി ജംക്‌ഷൻ മേൽപ്പാലം നിർമാണം നിർത്തിവച്ച് ബിബിഎംപി

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലെ (ഒആർആർ) കെരെക്കൊടി ജംഗ്ഷനിലെ മേൽപ്പാലത്തിന്റെ നിർമ്മാണം, മെട്രോ ലൈൻ വികസിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ബിഎംആർസിഎൽ ബിബിഎംപിയെ അറിയിച്ചതിനെത്തുടർന്ന് നിർത്തിവച്ചു. മെട്രോ ഉദ്യോഗസ്ഥർ നൽകുന്ന ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ സിവിൽ ജോലികൾ തുടരാനോ പദ്ധതി ഉപേക്ഷിക്കാനോ ആണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ നീലവിൽ (ബിബിഎംപി) തീരുമാനിച്ചിട്ടുള്ളത് ഈ മേൽപ്പാലം മെട്രോ അലൈൻമെന്റിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഇപ്പോൾ അറിയിച്ചു. ഏകദേശം ഒരു മാസം മുമ്പ്, 20 കോടി രൂപ ചെലവിൽ 360 മീറ്റർ നാലുവരി…

Read More

രാജാജിനഗർ പാർക്കിനുള്ളിൽ നിർമാണം: ഹൈക്കോടതി വിലക്കി

ബെംഗളൂരു: നഗരത്തിലെ രാജാജിനഗർ അസംബ്ലി മണ്ഡലത്തിലെ പ്രകാശ് നഗറിലെ ഗായത്രി ദേവി പാർക്കിനുള്ളിൽ നിർമാണങ്ങൾ നടത്തുന്നതിൽ നിന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയെ (ബിബിഎംപി) ഹൈക്കോടതി വിലക്കി. ജെ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്ക് മറുപടിയായാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പാർക്കിന്റെ പ്രയോജനത്തെ ബാധിക്കുന്ന ഏതൊരു നിർമ്മാണവും കർണാടക പാർക്കുകൾ, കളിസ്ഥലങ്ങൾ, തുറന്ന ഇടങ്ങൾ (പ്രിസർവേഷൻ ആൻഡ് റെഗുലേഷൻ) ആക്റ്റ്, 1985 ലെ സെക്ഷൻ 8 ന്റെ ലംഘനമാണെന്ന് കോടതി പറഞ്ഞു. 2018-ൽ സമർപ്പിച്ച…

Read More

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നാല് തൊഴിലാളികൾ

ബെംഗളൂരു: നൃപതുംഗ റോഡിലെ സ്വകാര്യ ആശുപത്രി ആർച്ച് അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാവിലെ 6.15 ഓടെ നാല് തൊഴിലാളികൾ കുടുങ്ങി. ഇപ്പോഴും നിർമ്മാണത്തിലുള്ള ആർച്ച് തകർന്നാണ് തൊഴിലാളികൾ അടിയിൽ പെട്ടത് രണ്ട് തൊഴിലാളികളായ ബസവരാജ്, റഫീഖ് സാബ് എന്നിവരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. രാവിലെ ആറരയോടെയാണ് ഫയർ കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. തിങ്കളാഴ്ചത്തെ മഴയിൽ നിർമാണത്തിലിരുന്ന ആർച്ച് നനഞ്ഞതായി പറയപ്പെടുന്നുണ്ട്. ഹലസുരു ഗേറ്റ് പോലീസ് സ്ഥലത്തെത്തി.

Read More

ഐടിപിഎൽ-വർത്തൂർകോടി റോഡ് നിർമാണം നിർത്താൻ ബിബിഎംപി നിർദേശം.

ബെംഗളൂരു∙ പട്ടാന്തൂർ അഗ്രഹാര തടാകത്തിന്റെ തണ്ണീർത്തട പ്രദേശങ്ങളിലൂടെയുള്ള ഐടിപിഎൽ-വർത്തൂർകോടി റോഡ് നിർമാണം നിർത്തിവയ്ക്കാൻ ബിബിഎംപി നിർദേശം.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് വിരുദ്ധമായാണ് റോഡ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബഫർ സോൺ നിലനിർത്തുന്നതിനുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ ലംഘിച്ചെന്ന് കാണിച്ച് പ്രദേശവാസികൾ നേരത്തെ ബിബിഎംപിക്ക് പരാതി നൽകിയിരുന്നു.  തടാകങ്ങളുടെ സംരക്ഷണം സംബന്ധിച്ച നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കയ്യേറ്റവും മാലിന്യനിക്ഷേപവും കാരണം നഗരത്തിലെ തടാകങ്ങളുടെ വിസ്തൃതി കുറഞ്ഞു വരുന്നതിന് പുറമേയാണ് റോഡ് ഉൾപ്പെടെ നിർമിച്ചുവരുന്നത്.

Read More

കസ്തൂരി ന​ഗറിൽ കെട്ടിടം തകർന്നു വീണ സംഭവം; അനധികൃതമായി കൂട്ടിച്ചേർക്കൽ നടത്തി; കെട്ടിട ഉടമക്കെതിരെ കേസ്

ബെം​ഗളുരു; കഴിഞ്ഞ ദിവസം കസ്തൂരി ന​ഗറിൽ 3 നില കെട്ടിടം തകർന്ന് വീണത് പരിഭ്രാന്തി പടർത്തിയിരുന്നു. 6 വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് നിലം പൊത്തിയത്. എന്നാൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ കെട്ടിടം അനുവദനീയമായതിനെക്കാളധികം മുറികൾ അടക്കമുള്ളവ കൂട്ടിച്ചേർത്തതായി സംശയിക്കുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാ​ഗമായി വാർഡ് തല എൻജിനീയറെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. കെട്ടിട ഉടമകൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടം പൂർണ്ണമായും പൊളിച്ച് നീക്കുന്ന നടപടി ആരംഭിയ്ച്ചു. മണ്ണ് പരിശോധന അടക്കമുള്ള സുപ്രധാന നടപടികൾ ഉടമകൾ നടത്തിയില്ലെന്നുമാണ് അധികൃതരുടെ പ്രഥമിക…

Read More
Click Here to Follow Us