ഐടിപിഎൽ-വർത്തൂർകോടി റോഡ് നിർമാണം നിർത്താൻ ബിബിഎംപി നിർദേശം.

ബെംഗളൂരു∙ പട്ടാന്തൂർ അഗ്രഹാര തടാകത്തിന്റെ തണ്ണീർത്തട പ്രദേശങ്ങളിലൂടെയുള്ള ഐടിപിഎൽ-വർത്തൂർകോടി റോഡ് നിർമാണം നിർത്തിവയ്ക്കാൻ ബിബിഎംപി നിർദേശം.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് വിരുദ്ധമായാണ് റോഡ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ബഫർ സോൺ നിലനിർത്തുന്നതിനുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ ലംഘിച്ചെന്ന് കാണിച്ച് പ്രദേശവാസികൾ നേരത്തെ ബിബിഎംപിക്ക് പരാതി നൽകിയിരുന്നു.  തടാകങ്ങളുടെ സംരക്ഷണം സംബന്ധിച്ച നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കയ്യേറ്റവും മാലിന്യനിക്ഷേപവും കാരണം നഗരത്തിലെ തടാകങ്ങളുടെ വിസ്തൃതി കുറഞ്ഞു വരുന്നതിന് പുറമേയാണ് റോഡ് ഉൾപ്പെടെ നിർമിച്ചുവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഈ ദിവസം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്; യാത്രാക്ലേശം രൂക്ഷമായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts