മെച്ചപ്പെട്ട സൗകര്യങ്ങളോടെ ‘ഐരാവത് ക്ലബ് ക്ലാസ് 2.0’; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് ആരംഭിച്ചു; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും അറിയാൻ വായിക്കാം

ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ പുതിയ ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകൾ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പ്രതിദിനം രണ്ടു സർവീസുകളുണ്ട്. കാസർകോട്ടേയ്ക്ക് ഒരു സർവീസേ ഉള്ളൂ.

ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നാകും ബസ് പുറപ്പെടുക. നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ്ബ്‌ ക്ലാസ് 2.0. പുതിയ 20 വോൾവൊ ബസ്സുകളണ് കർണാടക ആർ.ടി.സി. അടുത്തിടെ പുറത്തിറക്കിയത്.

വ്യാഴാഴ്ച കോഴിക്കോട്ടേക്ക് പരീക്ഷണയോട്ടം നടത്തി വജയിച്ചതിനെ തുടർന്നാണ് റെഗുലർ സർവീസ് ആരംഭിച്ചത്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 10.02-നും രാത്രി 10.32-നും കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് രാവിലെ 10.33-നും രാത്രി 10.33-നുമാണ് സർവീസ്.

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുള്ള പകൽ സർവീസിന് 999 രൂപയും രാത്രി സർവീസിന് 1,151 രൂപയുമാണ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പകൽ സർവീസിന് 1,087 രൂപയും രാത്രി സർവീസിന് 1,256 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് രാത്രി 9.17-നാണ് സർവീസ്. 1,101 രൂപയാണ് ടിക്കറ്റ് നിരക്ക്. കാസർകോട് നിന്ന് ബെംഗളൂരുവിലേക്ക് രാത്രി 10.02-നാണ് സർവീസ്.

15 മീറ്ററാണ് ബസ്സിന്റെ നീളം. 3.5 ശതമാനം അധികം ലെഗ്‌റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനൽച്ചില്ലുകളും വലുതാണ്.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും പ്രത്യേകതയാണ്.

ഫയർ അലാറം ആൻഡ് പ്രൊട്ടക്‌ഷൻ സിസ്റ്റം (എഫ്.എ.പി.എസ്.) ഉൾപ്പെടെ ഒട്ടേറെ സുരക്ഷാസംവിധാനങ്ങൾ ബസ്സിലുണ്ട്.

തീപ്പിടിത്തമുണ്ടായാൽ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടർ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാൻ സാധിക്കുംവിധമാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts