ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ ‘സാധാരണക്കാരന്റെ’ അനുഭവം

ബെംഗളൂരു: നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ നേരിട്ടറിയാൻ രഹസ്യമായി മിന്നൽ പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് നേരിടേണ്ടി വന്നത് സാധാരണക്കാരായ യാത്രികരുടെ കയ്പേറിയ അനുഭവം. പണം ചില്ലറയായി കയ്യിലില്ലാത്തതിന്റെ പേരിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചിരുന്നതിനാൽ മന്ത്രിയെ തിരിച്ചറിയാൻ കണ്ടക്ടർക്ക് സാധിച്ചില്ല.

ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബി.എം.ടി.സി ബസിലാണ് മന്ത്രി യാത്ര ചെയ്തത്. ബസിൽ കയറിയ അദ്ദേഹം കണ്ടക്ടറോട് രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെടുകയും 100 രൂപയുടെ നോട്ട് നൽകുകയും ചെയ്തു. എന്നാൽ തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, തന്റെ കയ്യിലും ചില്ലറയില്ലെന്നും കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ കടുപ്പിച്ചു പറഞ്ഞു. തുടർന്ന് കണ്ടക്ടറോട് തർക്കിക്കാൻ നിൽക്കാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

ബസിൽ നിന്നിറങ്ങിയ ശേഷം നാഗഷെട്ടിഹള്ളിയിൽ നിന്ന് അൽപദൂരം മന്ത്രി ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. അവിടെയും യാത്രക്കാർ നേരിടുന്ന ചൂഷണം മന്ത്രിക്ക് അനുഭവപ്പെട്ടു. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഓട്ടോ ഡ്രൈവർ മന്ത്രിയോട് 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ മീറ്റർ ഉടൻ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ ഡ്രൈവർ ആവശ്യപ്പെട്ടതിലും അധികമായി 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങിയത്. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെട്ട സ്ഥിതിക്ക് വരും ദിവസങ്ങളിൽ വകുപ്പിൽ കർശന നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
[masterslider id="10"]

Related posts