കോവിഡ് -19 ;പുതിയ കേസുകളുടെ ഏറ്റവും കുറഞ്ഞ കണക്ക് രേഖപ്പെടുത്തി ബെംഗളൂരു

ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ മാർച്ച് മുതൽ രേഖപ്പെടുത്തി വരുന്ന പുതിയ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ ഏകദിന കണക്ക് റിപ്പോർട്ട് ചെയ്തു, വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 140 പുതിയ കേസുകൾ മാത്രം. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു , 397 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസ് ജൂലൈ 25 ന് ആയിരുന്നു 165 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്.

ബെംഗളൂരു നഗരത്തിൽ സജീവമായ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിരിക്കുന്നു. ഒക്ടോബർ 4 -ന് 7,640 സജീവ കേസുകളിയിരുന്നു, അതിനുശേഷം ഒക്ടോബർ 5 -ന് 7,599 -ഉം എന്നാൽ ഒക്ടോബർ 6 -ന് 7,572 സജീവ കേസുകളായി കുറഞ്ഞു.

  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്

അതേസമയം, കർണാടകയിൽ വെള്ളിയാഴ്ച 397 പുതിയ കേസുകൾ രേഖപ്പെടുത്തി. ഒക്ടോബർ 4 നും സംസ്ഥാനത്ത് 397 കേസുകൾ റിപ്പോർട്ട് ചെയ്തു, രണ്ടാമത്തെ തരംഗത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. എന്നിരുന്നാലും, ഒക്ടോബർ 5 നും 7 നും ഇടയിൽ, പുതിയ കേസുകൾ 442 നും 523 നും ഇടയിലായിരുന്നു.

കോവിഡ് കേസുകൾ കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ, നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിരിക്കുന്നു.പ്രതിദിനം 1.4-1.6 ലക്ഷം കോവിഡ് -19 ടെസ്റ്റുകളിൽ നിന്ന്, ഒക്ടോബർ 4 ന് സംസ്ഥാനം 78,958 ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്, ഒക്ടോബർ 5 ന് 87,303 ഉം ഒക്ടോബർ 6 ന് 1,21,898 ടെസ്റ്റുകളും ഒക്ടോബർ 7 ന് 1,22,657 ടെസ്റ്റുകളും നടത്തി.എന്നാൽ ഒക്ടോബർ 8 ന് 91,772 ടെസ്റ്റുകൾ മാത്രമാണ് നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ചൂട് കാരണം പുറത്തിറങ്ങി ഉറങ്ങിയതാണ്, പക്ഷേ കാത്തിരുന്നത് മറ്റൊന്ന്"; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us