മൈൻഡ് നോട്ട്സ്; എല്ലാവർക്കും മാനസികാരോ​ഗ്യം, ആപ്പുമായി നിംഹാൻസ്

ബെം​ഗളുരു; നാളത്തെ ദേശീയ മാനസികാരോ​ഗ്യ ദിനം പ്രമാണിച്ച് ആപ്പ് പുറത്തിറക്കി നിംഹാൻസ് രം​ഗത്ത്.

എല്ലാ ജനങ്ങൾക്കും മാനസികാരോ​ഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആപ്പ് തയ്യാറാക്കിയത്. ചടങ്ങിൽ കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മുഖ്യാതിഥിയാകും.

മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് സഹായകരമാകും വിധമാണ് മൈൻഡ് നോട്ട് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബെം​ഗളുരു ഐഐടി ബി , മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യയുടെയും സഹകരണത്തോടെയാണ് മൈൻഡ് നോട്സ് രൂപപ്പെടുത്തിയത്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

മാനസിക ആരോ​ഗ്യത്തെക്കുറിച്ച് ഉള്ള സംശയങ്ങൾ ആരായുവാനും അവ ശാസ്ത്രീയമായി പരിഹരിക്കപ്പെടാനും ഉള്ള അവസരവും, ഡോക്ടർമാരുമായി സംസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ നാളെ മുതൽ ആപ്പ് പ്ലേസ്റ്റോറിലെത്തും. ആപ്പ് സൗജന്യമായിരിക്കും.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts