പൂജാ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക്; ടിക്കറ്റുകൾ വിറ്റൊഴിയുന്നു

ബെം​ഗളുരു; നവരാത്രി -പൂജാ അവധി പ്രമാണിച്ച് നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നവർ ഏറെ, ഒട്ടുമുക്കാൽ ടിക്കറ്റുകളും വിറ്റൊഴിഞ്ഞു.

കേരള- കർണ്ണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ ഏറെയും വിറ്റുപോയി, ഏറെ പേർ നാട്ടിലേക്ക് മടങ്ങുന്ന 13 ആം തീയതിയിലെ തെക്കൻ കേരളത്തിലേക്കുള്ള കേരള- കർണ്ണാടക ആർടിസിയിലെ ചുരുക്കം ടിക്കറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ അധിക സർവ്വീസുകൾ നടത്താനുള്ള ക്രമീകരണം ഒരുക്കുമെന്ന് കേരള ആർടിസി അറിയിച്ചു.

മാക്കൂട്ടം- കുട്ട വഴിയുള്ള സർവ്വീസുകൾ കുടക് ജില്ലയിലെ നിയന്ത്രണം പിൻവലിക്കാത്തതിനാൽ ആരംഭിച്ചിട്ടില്ല, കണ്ണൂരിലേക്ക് കേരള ആർടിസി ബത്തേരി വഴി ഒരു പകൽ മാത്രമാണ് സർവീസ് ഉള്ളത്.

കർണ്ണാടക ആർടിസി കണ്ണൂരിലേക്കുള്ള സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിലേക്ക് കേരള ആർടിസി 4 സർവ്വീസുകൾ മാത്രമാണുള്ളത്.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts