വിവാഹമോചനം നിരസിച്ച ഭാര്യയെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു : വിവാഹമോചനത്തിന് വിസമ്മതിച്ച ഭാര്യയെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ 45കാരൻ അറസ്റ്റിൽ.

മറ്റൊരു സ്ത്രീയുമായി കിരൺ പാട്ടീൽ അവിഹിതബന്ധം പുലർത്തിയിരുന്നുവെന്നാണ് ആരോപണം.

എന്നാൽ സർക്കാർ സ്‌കൂൾ അധ്യാപികയായ യുവതിക്ക് ഭർത്താവിന്റെ അവിഹിതബന്ധത്തെ പറ്റി അറിയാമായിരുന്നതിനാൽ വിവാഹമോചന അപേക്ഷ നിരസിച്ചതായി പോലീസ് പറഞ്ഞു.

പ്രതി ഭാര്യയെ ശാരീരിക പീഡനത്തിനും വിധേയമാക്കിയിരുന്നുവെന്നും തുടർന്ന് ഗാർഹിക പീഡനത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നിട്ടും ഒരതി യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭർത്താവ് ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നും വിവാഹമോചനം നേടിയില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.

അങ്ങനെ ചെയ്യരുതെന്ന് ഭർത്താവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും അയാൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെയും ഐപിസിയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഡിസംബർ 27 ന് പ്രതിയെ അന്വേഷണത്തിനായി വിളിക്കുകയും ചെയ്തു.

അന്വേഷണത്തിനിടെ, പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

പ്രതിയെ അറസ്റ്റ് ചെയ്യാൻ മുതിർന്നതോടെ പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയും വിഷപദാർത്ഥം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതായി ബെലഗാവി ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) ഭീമാശങ്കർ എസ് ഗുലേദ് മാധ്യമങ്ങളോട് പറഞ്ഞു.

വിഷം കഴിച്ചതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
[masterslider id="10"]

Related posts