ബസ് ഉടമ തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: മഹേഷ് മോട്ടോര്‍സ് സര്‍വീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖയെ മംഗളൂരു കദ്രിയിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതില്‍ തകര്‍ത്ത് കയറിയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്. അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ച പ്രകാശ് നിലവില്‍ അംഗമായിരുന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ മഹേഷ് മോട്ടോര്‍സിെൻറ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പോലീസ് പറഞ്ഞു എ.ജെ.ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം…

Read More

രസ്നയുടെ സ്ഥാപകൻ അറീസ് പിരോഷ്വാ ഖംബാത്ത അന്തരിച്ചു

ന്യൂഡല്‍ഹി : ശീതളപാനീയം രസ്‌നയുടെ സ്ഥാപകന്‍ അറീസ് പിരോഷ്വാ ഖാംബാത്ത അന്തരിച്ചു. 85 വയസ്സുകാരനായ ഇന്ത്യന്‍ തദ്ദേശീയ ശീതളപാനീയ രംഗത്തെ അതികായന്‍ ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തന്റെ പിതാവ് ഫിറോജ ഖാംബാത്ത തുടങ്ങിവെച്ച ശീതളപാനീയ നിര്‍മ്മാണ ശാലയാണ് അറീസ് പിരോഷ്വാ കഠിന പരിശ്രമത്തിലൂടെ വിപുലമാക്കിയത്. 1970 കളിലെ ഇന്ത്യന്‍ വിപണിയില്‍ വലിയ വിലയുണ്ടായിരുന്ന ശീതളപാനീയങ്ങള്‍ക്ക് മികച്ച തദ്ദേശീയ ബദലായി രസ്‌ന മാറി. അറുപതു രാജ്യങ്ങളിലേയ്‌ക്കാണ് അറീസ് പിരോഷ്വാ രസ്‌നയെ എത്തിച്ചത്. ഇന്ത്യയിലെ 180 ലക്ഷം കടകളില്‍ രസ്‌ന 1990കളില്‍ തന്നെ പിരോഷ്വാ…

Read More

നിയമവിരുദ്ധ പാചകവാതക റീഫില്ലിംഗ് സെന്റർ ഉടമ അറസ്റ്റിൽ

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ഗിരിനഗറിൽ അനധികൃതമായി എൽപിജി റീഫിൽ ചെയ്തതിന് കടയുടമയെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറിയിച്ചു. മഞ്ജുനാഥ് ലൂബ്രിക്കേറ്റ്‌സ്, ഇലക്ട്രിക്കൽസ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന 64 ഗ്യാസ് സിലിണ്ടറുകൾ, വെയിംഗ് മെഷീൻ, സിലിണ്ടറുകൾ കടത്താൻ ഉപയോഗിച്ച മിനി ഗുഡ്‌സ് വാഹനം തുടങ്ങിയവ പിടിച്ചെടുത്തു. കടയുടമ സുരേഷിനെ അറസ്റ്റ് ചെയ്തതായി സിസിബി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സുരേഷിന് ബിസിനസ് ചെയ്യാൻ ലൈസൻസ് ഇല്ലായിരുന്നുവെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും സിസിബി ഉദ്യോഗസ്ഥർ പറഞ്ഞു

Read More

സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ശരവണ സ്റ്റോർസ് ഉടമ

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശരവണ സ്റ്റോസിന്റെ ഉടമ ശരവണൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ചെന്നൈ എ.വി.എം സ്റ്റുഡിയോയിൽ ചിത്രത്തിന്റെ പൂജ കഴിഞ്ഞു . ശരവണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ശരവണ സ്റ്റോഴ്‌സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജൻഡ് ശരവണൻ എന്ന പേരിൽ ശരവണൻ അഭിനയ രംഗത്ത് എത്തുന്നത്. തമന്ന, ഹൻസിക എന്നിവർക്കൊപ്പം അദ്ദേഹം വേഷമിട്ട പരസ്യചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ജെ.ഡി ആന്റ് ജെറി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി. 1997…

Read More

ബാർ കാഷ്യർ ഉടമയെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളൂരു: ബാറിലും റസ്‌റ്റോറന്റിലും കാഷ്യറായി ജോലി ചെയ്യുന്നയാൾ ഒഴിഞ്ഞ മദ്യക്കുപ്പികൾ സ്റ്റോക്കായി ഉടമയെ കാണിച്ച് കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയി. ഹെന്നൂർ സ്വദേശി കണ്ഠരാജ് എം എന്നയാൾക്കായി ഹെന്നൂർ പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ഹെന്നൂരിലെ ന്യൂ കരാവലി ബാർ ആൻഡ് റസ്‌റ്റോറന്റ് ഉടമ സോമശേഖർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കാന്തരാജ് ബിയർ, വിസ്‌കി, ബ്രാണ്ടി, വൈൻ എന്നിവയുടെ ഒഴിഞ്ഞ കുപ്പികൾ അതാത് മദ്യ സ്റ്റോക്കിലെ തകരപ്പെട്ടികളിൽ സൂക്ഷിച്ച് യഥാർത്ഥ സ്റ്റോക്കാണെന്ന് കാണിച്ചതായി സോമശേഖർ പരാതിയിൽ പറഞ്ഞു.…

Read More

പബ്ബിനുള്ളിൽ ജിഎസ്ടി ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി എടുത്ത് പോലീസ്.

ബെംഗളൂരു: കോറമംഗല വി ബ്ലോക്കിലുള്ള ബ്രൂ പബ്ബിനുള്ളിൽ നവംബർ 5 ന് അർദ്ധരാത്രി ചരക്ക് സേവന നികുതി (ജിഎസ്ടി) ഉദ്യോഗസ്ഥൻ വിനയ് നന്ദൽ (30) ആക്രമിക്കപ്പെട്ട സംഭവത്തിൽ വിനയ് നന്ദലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പബ് ഉടമയ്ക്കും ബൗൺസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തു. ഐപിസി സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 342 (തെറ്റായ തടവിൽ), 504 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അപമാനം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ ശിക്ഷ) എന്നിവ പ്രകാരമാണ് കോറമംഗല പോലീസ് കേസ് എടുത്തിരിക്കുന്നത്.

Read More

കൊലപാതകങ്ങൾ വിട്ടൊഴിയാതെ ബെം​ഗളുരു: വാടകയെ ചൊല്ലിയുള്ള തർക്കം സിനിമാ നിർമ്മാതാവിന്റെ ജീവനെടുത്തു

ബെം​ഗളുരു: വാടകയെ ചൊല്ലിയുളള തർക്കത്തിൽ സിനിമാ നിർമ്മാതാവ് കൊല്ലപ്പെട്ടു. ആർപിസി ലേ ഒൗട്ട് നിവാസി രമേഷ് കുമാർ (62) ആണ് കൊല്ലപ്പെട്ടത്. കന്നഡ സിനിമാ നിർമ്മാതാവാണ് കൊല്ലപ്പെട്ട രമേഷ്. സംഭവത്തിൽ 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

Read More
Click Here to Follow Us