യുവ ബാങ്ക് ഉദ്യോസ്ഥ ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമംഗളൂരുവിലെ കൊല്ലെഗല്‍ മല്ലപ്പയുടെ മകളും കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് മണ്ഡ്യ റീജിയണല്‍ ഓഫീസ് മാനജറുമായ ശ്രുതിയാണ് (30) മരിച്ചത്. ഏഴ് വര്‍ഷമായി ചിക്കമംഗളൂരു ശാഖയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രുതി രണ്ട് മാസം മുമ്പാണ് മണ്ഡ്യയിലേക്ക് മാറിയത്. അവിടെ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പിതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ താന്‍ മരിക്കുകയാണെന്ന് അറിയിച്ച ഉടന്‍ ഫോൺ വച്ചു . തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായി. മണ്ഡ്യയിലെ…

Read More

പബ്ബിനുള്ളിൽ ജിഎസ്ടി ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി എടുത്ത് പോലീസ്.

ബെംഗളൂരു: കോറമംഗല വി ബ്ലോക്കിലുള്ള ബ്രൂ പബ്ബിനുള്ളിൽ നവംബർ 5 ന് അർദ്ധരാത്രി ചരക്ക് സേവന നികുതി (ജിഎസ്ടി) ഉദ്യോഗസ്ഥൻ വിനയ് നന്ദൽ (30) ആക്രമിക്കപ്പെട്ട സംഭവത്തിൽ വിനയ് നന്ദലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പബ് ഉടമയ്ക്കും ബൗൺസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തു. ഐപിസി സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 342 (തെറ്റായ തടവിൽ), 504 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അപമാനം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ ശിക്ഷ) എന്നിവ പ്രകാരമാണ് കോറമംഗല പോലീസ് കേസ് എടുത്തിരിക്കുന്നത്.

Read More

ബെം​ഗളുരു വനിതകൾക്ക് സുരക്ഷിതയിടമല്ലെന്നാവർത്തിച്ച് പെരുകുന്ന അതിക്രമങ്ങൾ; വനിതാ ഹോം​ഗാർഡിനെ പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

ബെം​ഗളുരു: വനിതാ ഹോം​ഗാർഡിനെ പീഡിപ്പിച്ച കേസിൽ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ അറസ്റ്റിലായി. അപമര്യാദയായി പെരുമാറുന്നുവെന്ന് മേലുദ്യോ​ഗസ്ഥരോട് പരാതിപ്പെട്ടതിന്റെ പകയിൽ ഇയാൾ അന്നു രാത്രി തന്നെ വനിതാ ഹോം​ഗാർഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.

Read More