ബാങ്കുകളിലെ വായ്പകളുടെ മുതൽ മുഴുവൻ അടച്ചാൽ മുഴുവൻ പലിശയും എഴുതി തള്ളും; സിദ്ധരാമയ്യ 

ബെംഗളൂരു: സഹകരണ ബാങ്കുകളിലെ ഇടത്തരം, ദീർഘകാല വായ്പകളുടെ മുതലുകൾ അടച്ചാൽ മുഴുവൻ പലിശയും എഴുതിത്തള്ളാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പലിശ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ല. 2018ലെ പ്രകടനപത്രികയിൽ ബിജെപി പറഞ്ഞു, “ഞങ്ങളുടെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ദേശസാൽകൃത ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും കർഷകരുടെ ഒരു ലക്ഷം വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളുമെന്ന് എന്നാൽ ബിജെപി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നയാപൈസ കൊടുത്തോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 2019 ഓഗസ്റ്റിൽ കനത്ത മഴയിൽ കൃഷി നശിച്ചു. ഷിമോഗയിൽ യെദ്യൂരപ്പ…

Read More

ബാങ്ക് മാനേജർ രക്തം വാർന്ന് മരിച്ച നിലയിൽ

ബെംഗളുരു: കർണാടക ബാങ്ക് ജനറൽ മാനേജർ കെ. വദിരാജിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു ബോണ്ടൽ സ്വദേശിയാണ്. വ്യാഴാഴ്ച പകൽ വീട്ടിൽ തനിച്ചായ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Read More

ഓട്ടോക്കാരന് 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവം; ബാങ്ക് എം.ഡി രാജിവച്ചു 

ചെന്നൈ: ഓട്ടോക്കാരന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. 2022 ആണ് അദ്ദേഹം ബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. ബാങ്കിന്റെ ഡയറക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം ആർ.ബി.ഐയെ അറിയിക്കുകയും ചെയ്തു. ആർ.ബി.ഐയിൽ നിന്നും അറിയിപ്പ് അദ്ദേഹം വരെ എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് അറിയിച്ചു. സെപ്റ്റംബർ ഒമ്പതിനാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ എത്തിയത്. എസ്.എം.എസിലൂടെ പണം വന്ന…

Read More

മലയാളി യുവാവിനെ സ്വകാര്യ ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും യൂണിയന്‍ ബാങ്കിലെ ഉദ്യോഗസ്ഥനുമായ ഗോപു ആര്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇദ്ദേഹം മുറിയില്‍ നിന്നും പുറത്ത് പോയിരുന്നു. സംഭവത്തില്‍ പാണ്ഡേശ്വർ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More

കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് അന്തരിച്ചു

ബെംഗളൂരു: കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് (72) ബുധനാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച മുംബൈയിൽ പോയ അദ്ദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ മുംബൈയിൽ നിന്ന് വിമാനത്തിൽ മടങ്ങി. മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മുതൽ 9 വരെ നഗരത്തിലെ എജെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അന്തിമ ദർശനം…

Read More

യുവ ബാങ്ക് ഉദ്യോസ്ഥ ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമംഗളൂരുവിലെ കൊല്ലെഗല്‍ മല്ലപ്പയുടെ മകളും കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് മണ്ഡ്യ റീജിയണല്‍ ഓഫീസ് മാനജറുമായ ശ്രുതിയാണ് (30) മരിച്ചത്. ഏഴ് വര്‍ഷമായി ചിക്കമംഗളൂരു ശാഖയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രുതി രണ്ട് മാസം മുമ്പാണ് മണ്ഡ്യയിലേക്ക് മാറിയത്. അവിടെ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പിതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ താന്‍ മരിക്കുകയാണെന്ന് അറിയിച്ച ഉടന്‍ ഫോൺ വച്ചു . തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായി. മണ്ഡ്യയിലെ…

Read More

വായ്പ തിരിച്ചടച്ചിട്ടും ഭീഷണി, ഒടുവിൽ ബാങ്ക് നൽകേണ്ടി വന്ന നഷ്ടപരിഹാരം 2 ലക്ഷം

ബെംഗളൂരു: വായ്പ തിരിച്ചടച്ചിട്ടും ഭീഷണി ലഭിച്ച 75 വയസുകാരന് ബാങ്ക് അധികൃതർ 2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശം. കൂടാതെ നിയമ നടപടികൾക്കായി 10000 രൂപയും നൽകണമെന്ന്  കോടതി വിധിയിൽ പറയുന്നു. കോറമംഗല സ്വദേശി ലോക്‌നാഥ്‌ ജയകുമാറിനാണ് കോടതിയുടെ അനുകൂല വിധി ലഭിച്ചത്. ക്രെഡിറ്റ് കാർഡ് വായ്പയുടെ അവസാന തിയ്യതിയ്ക്ക് മുമ്പ് ജയകുമാർ ബാങ്കിൽ എത്തി പണം അടച്ചിരുന്നു. എന്നാൽ പണം അടച്ചില്ലെന്ന് ആരോപിച്ച് ബാങ്കിന്റെ കസ്റ്റമർ കെയർ ജീവനക്കാരൻ ജയകുമാറിനെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്നാണ് ജയകുമാർ പരാതി നൽകിയത്.…

Read More

നാളെ ബാങ്ക് അവധി

ബെംഗളൂരു: ഇന്ത്യയിലെ പല നഗരങ്ങളിലും മുഹറം പ്രമാണിച്ച് നാളെ ബാങ്ക് പ്രവർത്തിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ നാളെ ബാങ്ക് അവധിയാണെന്ന വിവരം നൽകിയിട്ടുണ്ട്. എന്നാൽ രാജ്യം മുഴുവൻ നാളെ ബാങ്കുകൾ അടച്ചിടില്ല ചില നഗരങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ബെംഗളൂരു, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ലഖ്‌നൗ, , ഭോപ്പാൽ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നാളെ ബാങ്കുകൾക്ക് അവധിയാണ്. അതേസമയം, ഭുവനേശ്വർ, ചണ്ഡീഗഡ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഇംഫാൽ, ജമ്മു, കൊച്ചി, പനാജി, ഷില്ലോങ്, ഷിംല, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നാളെ ബാങ്കുകൾ…

Read More

നിക്ഷേപ പലിശ നിരക്ക് ഉയർത്തി കർണാടക ബാങ്ക്

ബെംഗളൂരു: നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയായ കർണാടക ബാങ്ക് അതിന്റെ ആഭ്യന്തര, എൻആർഇ രൂപ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2 കോടി രൂപയിൽ താഴെയുള്ള തുകയിലേക്ക് വർദ്ധിപ്പിച്ചു. 1-2 വർഷത്തെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനവും രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെ, നിരക്ക് 5.50 ശതമാനവും ആയിരിക്കും. മേൽപ്പറഞ്ഞ നിരക്കുകൾ ഈ വർഷം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഡെപ്പോസിറ്റ് പലിശനിരക്കിലെ ഉയർന്ന പരിഷ്കരണം ബാങ്കിന്റെ വിവിധ ടേം ഡെപ്പോസിറ്റ്…

Read More

നടിയുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയതിനെതിരെ കേസ്

FRAUD

ബെംഗളൂരു: ഭർത്താവും ഭർതൃപിതാവും ചേർന്ന് തന്റെ ബാങ്കിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി കന്നഡനടി ചൈത്ര ഹള്ളിക്കേരി പോലീസിൽ പരാതി നൽകി. തന്റെ അക്കൗണ്ട് ഉപയോഗിച്ച് ഇരുവരും സ്വർണ വായ്പ എടുത്തതാണ് നടിയെ ചൊടിപ്പിച്ചത്. ബാങ്ക് മാനേജരും ഇതിന് കൂട്ട് നിന്നതായി പരാതിയിൽ പറയുന്നു. മൈസൂർ ജയലക്ഷ്മിപുരം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്മു ൻപും ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന് കാട്ടി നടി പോലീസിൽ പരാതി നൽകിയിരുന്നു.

Read More
Click Here to Follow Us