കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മാരുതി സേവാനഗറിൽ താമസക്കാരനായ എറണാകുളം അങ്കമാലി അരീക്കൽ ലാൽ സെബാസ്റ്റ്യൻ(49) ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി.

നഗരത്തിൽ സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്തിരുന്ന ഇയാൾ മുൻ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ എ.ജെ. ദേവസിക്കുട്ടിയുടെയും മുൻ അധ്യാപിക റോസമ്മയുടെയും മകനാണ്. ഭാര്യ നീതി മാണി, മക്കൾ  ജോയൽ, ജോഷ്വ.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

വിപ്രോയിൽ സി.ഐ.എസ്. ഡെലിവറി ഹെഡ്ഡായിരുന്ന ഇയാൾ കഴിഞ്ഞ 13-നാണ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോവിഡ് പരിശോധന നടത്തിയത്. പരിശോധനാഫലം പോസിറ്റീവായതിനെത്തുടർന്ന് മദർ തെരേസ റോഡ് സെയ്ന്റ് ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts