പോലീസിനെ സഹായിക്കാൻ പുതിയ സാങ്കേതികവിദ്യ; നഗരത്തിൽ അഞ്ച് ട്രാഫിക് സ്റ്റേഷനുകൾ കൂടി

ബെംഗളൂരു: ബെല്ലന്ദൂർ, മഹാദേവപുര, ഹെന്നൂർ, തലഘട്ടപുര, ബ്യാദരഹള്ളി എന്നിവിടങ്ങളിലായി അഞ്ച് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും.

പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ തുറക്കാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചതായി സ്പെഷ്യൽ പോലീസ് കമ്മീഷണർ (ട്രാഫിക്) ഡോ.എം.എ.സലീം അറിയിച്ചു.

ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഐടിഎംഎസ്) പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോമാറ്റിക് ചലാൻ സംവിധാനത്തിന്റെ രണ്ടാം ഘട്ടമാണ് ഐടിഎംഎസെന്ന് സലീം പറഞ്ഞു. ഘട്ടംഘട്ടമായി എല്ലാ ട്രാഫിക് ജംഗ്ഷനുകളിലേക്കും ഐടിഎംഎസ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 23,000 നിയമലംഘനങ്ങൾ ആണ് റിപ്പോർട് ചെയ്യുന്നത് പ്രതിമാസം ഇത്‍ 60,000 വരെ രേഖപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇത് പ്രതിമാസം 15,000-16,000 ആയി കുറയ്ക്കാൻ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുമെന്ന് സലീം പറഞ്ഞു.

വാഹന പരിശോധനയ്ക്ക് ട്രാഫിക് പോലീസ് മരങ്ങൾക്കും വളവുകൾക്കും പിന്നിൽ പതിയിരിക്കുന്നു എന്ന് ഉപയോക്താക്കൾ പലപ്പോഴും പരാതിപ്പെടുന്നുണ്ട്, കൂടാതെ നിയമലംഘനങ്ങളുടെ പേരിൽ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്നും ചലാൻ സംവിധാനം പിഴവുകളാൽ നിറഞ്ഞതാണെന്നും പലരും അഭിപ്രായപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ തലങ്ങളിലും ട്രാഫിക് പോലീസിനെ ശക്തിപ്പെടുത്താനുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചു. ഉയർന്ന ഗതാഗത സാന്ദ്രതയുള്ള ജംഗ്‌ഷനുകളിൽ തിരക്ക് കുറയ്ക്കാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാഹന ഗതാഗതം നിയന്ത്രിക്കുന്നതിൽ പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us