മാൻഡോസ് ചുഴലിക്കാറ്റ്: നഗരത്തിൽ 4 ദിവസത്തെ മഴ മുന്നറിയിപ്പ്

ബെംഗളൂരു: തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും ചുഴലിക്കാറ്റ് പ്രഭാവം കണക്കിലെടുത്ത് ബെംഗളൂരുവിൽ മഴയും മേഘാവൃതമായ കാലാവസ്ഥയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ‘മണ്ഡൂസ്’ ചുഴലിക്കാറ്റിനെ തുടർന്ന് ഡിസംബർ 12 വരെ ബെംഗളൂരുവിൽ മഴ ലഭിക്കും. കൂടാതെ മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയുമുണ്ടാകുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ അറിയിച്ചു.

തെക്ക് പടിഞ്ഞാറ് ഭാഗത്തും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട തീവ്ര ന്യൂനമർദം മണ്ഡൂസ് എന്ന ചുഴലിക്കാറ്റായി മാറി. അയൽ സംസ്ഥാനങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് ബെംഗളൂരുവിനെയും ബാധിക്കുമെന്നും ഐഎംഡി പറഞ്ഞു.

  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി

കർണാടക തീരപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും ഡിസംബർ 11, 12 തീയതികളിൽ മിന്നലോടും ഇടിയോടും കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചിക്കമംഗളൂരു, കോലാർ, മൈസൂർ, തുംകൂർ എന്നിവിടങ്ങളിലും മഴ ലഭിക്കും.

കർണാടകയിലെ തെക്കൻ ജില്ലകളിലും വടക്കൻ കർണാടക ജില്ലകളായ ബാഗൽകോട്ട്, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ എന്നിവിടങ്ങളിലും മഴ പെയ്യുമെന്നും ഐഎംഡി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
[masterslider id="10"]

Related posts