ബെംഗളൂരുവിൽ ​ഗുണ്ടയെ അമ്മയുടെ മുന്നിൽ വെച്ച് വെട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തെ നടുക്കി വീണ്ടും ഗുണ്ടാപ്പക. തനിസാന്ദ്ര അമർജ്യോതി ലേഔട്ടിൽ ഗുണ്ടയായ പവൻ കുമാറിനെ (എ5 പ്രതി) ആറംഗ സംഘം അമ്മയുടെ മുന്നിൽ വെച്ച് ക്രൂരമായി വെട്ടിക്കൊന്നു. മൂന്ന് വർഷം മുമ്പ് നടന്ന കപില എന്നയാളുടെ കൊലപാതകത്തിന് പകരമായാണ് ഈ കൃത്യമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൂന്ന് ബൈക്കുകളിലായി ഹെൽമെറ്റ് ധരിച്ചെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. പവൻ കുമാർ തന്റെ കാർ വീടിന് സമീപം പാർക്ക് ചെയ്ത് അകത്തേക്ക് കയറാൻ ശ്രമിക്കവെ പിന്തുടർന്നെത്തിയ സംഘം മാരകായുധങ്ങളുമായി ചാടിവീഴ്ത്തുകയായിരുന്നു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

മകനെ രക്ഷിക്കാൻ അമ്മ പരമാവധി ശ്രമിച്ചെങ്കിലും അക്രമികൾ പവനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. അമ്മയുടെ കൺമുന്നിൽ വെച്ച് തന്നെയായിരുന്നു മരണം.

2023 ജൂലൈ 11-ന് ഡിജെ ഹള്ളിയിൽ കപില എന്നയാൾ കൊല്ലപ്പെട്ട രീതിക്ക് സമാനമായാണ് പവനും കൊല്ലപ്പെട്ടത്. കപിലയെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയായിരുന്നു പവൻ. കപിലയുടെ സഹോദരൻ പ്രേം തന്നെ പിന്തുടരുന്നുണ്ടെന്ന് പവൻ നേരത്തെ അമ്മയോട് പറഞ്ഞിരുന്നു.

സംഭവസ്ഥലത്തെത്തിയ നോർത്ത്-ഈസ്റ്റ് ഡിവിഷൻ ഡിസിപി മിഥുൻ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ച് പേർ പവനെ പിന്തുടർന്നിരുന്നതായും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും

“പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. പഴയ ശത്രുതയാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്,” എന്ന് ഡിസിപി അറിയിച്ചു. നഗരമധ്യത്തിൽ നടന്ന ഈ കൊലപാതകം പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts