മൈസൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കുഴൽപ്പണം പിടികൂടി

ബത്തേരി: മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 37 ലക്ഷം രൂപയാണ് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ നടത്തിയ വാഹനപരിശോധനയില്‍ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുന്ദമംഗലം പടന്നിലം സ്വദേശികളായ മുഹമ്മദ് നവാസ്, മുഹമ്മദ് ഷിക്കില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കുഴല്‍പ്പണം കടത്തിയ കെഎല്‍ 58 ഇ 9023 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലെയ്‌ലാന്‍ഡ് ലോറിയും കസ്റ്റഡിയിലെടുത്തു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ലോറി ഡ്രൈവറുടെ ക്യാബിന് മുകളിലുള്ള കാരിയറില്‍ ടാര്‍പ്പായക്കുള്ളില്‍ കാര്‍ബോർഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഒരുമാസത്തിനകം നടക്കുന്ന രണ്ടാമത്തെ കുഴല്‍പ്പണവേട്ടയാണിത്. ഇക്കഴിഞ്ഞ 12ന് പത്തൊമ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts