പിറന്നാൾ കേക്ക് വൈകി; ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച ഭർത്താവ് അറസ്റ്റിൽ 

മുംബൈ: പിറന്നാള്‍ ദിനത്തില്‍ കേക്ക് കൊണ്ടുവരാൻ വൈകിയതിന് ഭാര്യയെയും മകനെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.

സംഭവത്തില്‍ പ്രതി രാജേന്ദ്ര ഷിൻഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

കേക്ക് വൈകിയതിനെ തുടർന്ന് ഇവർ വഴക്കിടുകയും ഒടുവില്‍ ഭാര്യയെയും മകനെയും കത്തിക്ക് കുത്തുകയായിരുന്നു.

സംഭവത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.

മുംബൈയില്‍ നിന്ന് ലത്തൂരിലേക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്.

തന്റെ ജൻമദിനം ആഘോഷിക്കാനായി കേക്ക് വാങ്ങിവരാൻ രാജേന്ദ്ര ഷിൻഡെ ഭാര്യയോട് പറഞ്ഞു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

എന്നാല്‍ കുറച്ച്‌ താമസിച്ചാണ് കേക്കുമായി ഭാര്യ എത്തിയത്.

ഇതില്‍ രാജേന്ദ്ര പ്രകോപിതനായി. തുടർന്ന് ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കായി.

വഴക്കിനൊടുവില്‍ രാജേന്ദ്ര കറിക്കത്തി കൊണ്ട് യുവതിയുടെ കൈക്ക് കുത്തിപ്പരിക്കേല്‍പിച്ചു.

തർക്കം പരിഹരിക്കാൻ ശ്രമിച്ച മകനും കുത്തേറ്റും.

മകന്റെ വയറ്റിലും യുവതിയുടെ കൈക്കുമാണ് കുത്തേറ്റത്.

തുടർന്ന് രാജേന്ദ്ര വീട്ടില്‍ നിന്ന് ഓടിരക്ഷപ്പെട്ടു.

വിവരം ലഭിച്ചതനുസരിച്ച്‌ വീട്ടിലെത്തിയ പോലീസ് ആണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവതിയെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

മകൻ ആശുപത്രിയില്‍ തുടരുകയാണ്.

യുവതിയുടെ പരാതിയില്‍ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

അന്വേഷണം തുടരുന്നതിനിടെ ലത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts