ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊന്നു

ബെംഗളൂരു: കുപ്രസിദ്ധ ഗുണ്ടയായ രവി എന്ന ചൈല്‍ഡ് രവിയെ (45) ഹാസനില്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു.

ഹേമാവതി നഗറിലാണ് സംഭവം.

നാലംഗ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തി കത്തിയും വടിവാളുമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

30 സെക്കൻഡിനകം കൊലപാതകം നടത്തി സംഘം കാറില്‍ത്തന്നെ മടങ്ങുകയും ചെയ്തു.

  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;

കൊലപാതകം, കവർച്ച എന്നിവയടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട രവിയെന്ന് പോലീസ് പറഞ്ഞു.

ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts