ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നു രാഹുല്‍ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ സംഭവിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെ രാഹുല്‍ പ്രതികരിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, വ്യാജ എക്സിറ്റ് പോള്‍ നടത്തിയവര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണം. ഇതിനെതിരെ…
Read MoreDay: 6 June 2024
ടാറ്റൂ അടിക്കുന്നത് ലിംഫോമ എന്ന അപൂർവ കാൻസറിന് കാരണമാകുന്നുവെന്ന് പഠനം
ടാറ്റൂകള്‍ അടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പുതിയ പഠനം. ടാറ്റൂകള്‍ ലിംഫോമയെന്ന അപൂര്‍വ കാന്‍സറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് ടാറ്റൂകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല പാര്‍ശ്വഫലങ്ങളുണ്ടാക്കുമോയെന്നതില്‍ പരിമിതമായ അറിവേയുള്ളുവെന്നും ഗവേഷകര്‍ പറയുന്നു. ചര്‍മ്മത്തില്‍ കുത്തിവയ്‌ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം ലിംഫ് നോഡുകളില്‍ ചെന്നെത്തുന്നതായാണ് കണ്ടെത്തല്‍. ലിംഫറ്റിക് സിസ്റ്റത്തില്‍ എത്തുന്ന ടാറ്റൂ മഷി ആരോഗ്യത്തെ ബാധിക്കുന്നു. ഇവ…
Read Moreവർഷങ്ങൾക്ക് ശേഷം ഒടിടി യിൽ
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒടിടിയില്‍ റിലീസ് ചെയ്തു. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി ഇങ്ങനെ വലിയതാര നിര അണിനിരക്കുന്ന ചിത്രം സോണി ലീവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 11ന് പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 80 കോടിയിലേറെ വരുമാനം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി പ്രീസെയില്‍ നേരത്തെ നടന്നിരുന്നില്ല. ഇതാണ് ചിത്രം ഒടിടിയില്‍ വൈകാന്‍ ഇടയാക്കിയത്.
Read Moreകുടുംബ വഴക്ക്; മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി
ബെംഗളൂരു: കുടുംബ വഴക്കിനിടെ പിതാവ് മകൻ്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. പുത്തേനഹള്ളി പോലീസ് സ്‌റ്റേഷൻ പരിസരത്താണ് സംഭവം. ജർഗനഹള്ളി സ്വദേശി ബി.യശ്വന്ത് (23) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ പിതാവ് ബസവരാജുവിനെ പുത്തേനഹള്ളി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിലെ ഹുലിയൂർദുർഗയിലെ ബസവരാജു വർഷങ്ങളായി അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ജർഗനഹള്ളിയിലാണ് താമസം. ഇയാൾ നേരത്തെ ലോറി ഡ്രൈവറായിരുന്നു. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഒരു സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ചേർന്ന ശേഷം യശ്വന്ത് ടാറ്റ തൻ്റെ പിതാവിന് ഒരു എയ്‌സ്…
Read Moreതത്കാലം അഭിനയിക്കേണ്ട… മയക്കു മരുന്ന് കേസിൽ കുടുങ്ങിയ നടി ഹേമയ്ക്ക് എട്ടിന്റെ പണി
ബെംഗളൂരു: തെലുങ്ക് നടി ഹേമയ്‌ക്കെതിരെ പോലീസ് പറയുന്ന മയക്കുമരുന്ന് കേസ് യഥാർത്ഥ്യമെങ്കില്‍ തെലുങ്ക് മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ നടിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മാനേജിംഗ് കമ്മറ്റി. തെലുങ്ക് സിനിമാ മേഖലയുടെ അന്തസ്സും പ്രതിച്ഛായയും സംരക്ഷിക്കാൻ കമ്മറ്റി തീരുമാനിച്ചതായി ചില അംഗങ്ങള്‍ വ്യക്തമാക്കി. കൂടാതെ ബെംഗളൂരു മയക്കുമരുന്ന് പാർട്ടി കേസില്‍ ഉള്‍പ്പെട്ട നടി ഹേമയ്‌ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി പരിഗണിക്കാമെന്നും ധാരണയായി. മാനേജിംഗ് കമ്മറ്റി തീർച്ചയായും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിഷയം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും വ്യാപിച്ചു.…
Read Moreഉത്തരാഖണ്ഡിൽ അപകടം; മരിച്ചവരിൽ ബെംഗളൂരു മലയാളിയും
ഡെറാഡൂൺ: ട്രക്കിംഗിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന ആശാ സുധാകർ (71) പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നീ മലയാളികള്‍ ഉള്‍പ്പെടെ 5 പേരാണ് മരിച്ചത്. കർണാടകയില്‍ നിന്നുള്ള മൗണ്ടനറിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ മോശം കാലാവസ്ഥയെ തുടർന്നാണ് 22 അംഗ സംഘം അപകടത്തില്‍പ്പെട്ടത്. ആശയുടെ ഭർത്താവ് സുധാകരൻ ഉള്‍പ്പെടെ 13 പേരെ രക്ഷപ്പെടുത്തി. നാല് പേർക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച ആശാ സുധാകർ…
Read Moreഅമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എൻഡിഎ ഘടകകക്ഷികൾ
ന്യൂഡൽഹി: മന്ത്രിസഭാ രൂപീകരണ ചർച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്നും അമിത് ഷായെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷികള്‍ രംഗത്ത്. പകരം മുതിർന്ന നേതാവ് രാജ്നാഥ് സിങ്ങിനെ ആഭ്യന്തര മന്ത്രി ആക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. കഴിഞ്ഞ തവണ രണ്ടുതവണയും മുതിർന്ന നേതാക്കളെ വെട്ടി നിരത്തി മോദിയും അമിത് ഷായും തങ്ങളുടെ ഇഷ്ടക്കാർക്ക് മന്ത്രിസ്ഥാനങ്ങള്‍ വീതിച്ചു നല്‍കിയത് ഇത്തവണ നടക്കില്ലെന്ന് സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ തിരശ്ശീലക്ക് പിന്നില്‍ പോയ സ്വയം രാഷ്ട്രീയ ചാണക്യൻ എന്ന് വിശേഷിപ്പിക്കുന്ന അമിത്ഷായുടെ നില വരും ദിവസങ്ങളില്‍ പരുങ്ങലില്‍…
Read Moreസിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ആരോപണവുമായി കങ്കണ റണാവത്ത്
ചണ്ഡിഗഢ്: വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന ആരോപണവുമായി ബോളിവുഡ് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ചണ്ഡിഗഢ് വിമാനത്താവളത്തിൽ വെച്ചാണ് മോശം അനുഭവമുണ്ടായതെന്ന് കങ്കണ പറഞ്ഞു. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സിഐഎസ്എഫ് ഉദ്യോഗസ്ഥയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. എയർപോർട്ടിലെ ബോർഡിംഗ് പോയിൻ്റിലേക്ക് പോകുന്നതിനിടെ സിഐഎസ്എഫ് ഓഫീസറായ കുൽവീന്ദർ കൗർ തന്നോട് തർക്കിക്കുകയും തല്ലുകയും ചെയ്തതായാണ് കങ്കണയുടെ ആരോപണം. ഡൽഹിയിലെത്തിയ കങ്കണ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കണ്ട് സംഭവം വിശദീകരിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ്…
Read Moreപ്രജ്വലിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി
ബെംഗളൂരൂ: ലൈംഗികാതിക്രമ കേസുകളില്‍ വിദേശത്തെ നീണ്ട ഒളിവുജീവിതത്തിന് ശേഷം അറസ്റ്റിലായ മുൻ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31 ന് ബെംഗളൂരുവില്‍ വച്ചാണ് പ്രജ്വല്‍ അറസ്റ്റിലായത്.
Read Moreപ്രജ്വലിന്റെ ലൈംഗികക്ഷമത പരിശോധിച്ച് മെഡിക്കൽ സംഘം
ബെംഗളുരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന അന്വേഷണ സംഘം നടത്തിയത് വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നൂതന രീതി പ്രകാരം. രാജ്യത്തു പ്രചാരത്തിലുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായി നേരിട്ട് ലൈംഗിക ക്ഷമത പരിശോധിക്കാതെ പ്രതിയുടെ ശാരീരിക – മാനസിക – ലൈംഗിക അവസ്ഥകള്‍ മെഡിക്കല്‍ സംഘം വിലയിരുത്തിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്. ബെംഗളുരുവിലെ അടല്‍ ബിഹാരി വാജ്‌പേയ് റിസർച്ച് സെന്ററില്‍ ബുധനാഴ്ചയായിരുന്നു വിദഗ്ധ ഡോക്ടർമാരുടെ സംഘം പ്രജ്വലിനെ പരിശോധിച്ചത്. ഫോറൻസിക്, സർജറി, യൂറോളജി, സൈക്യാട്രി , ഗൈനോക്കോളജി വകുപ്പുകളിലെ…
Read More