ഉത്തരാഖണ്ഡിൽ അപകടം; മരിച്ചവരിൽ ബെംഗളൂരു മലയാളിയും 

ഡെറാഡൂൺ: ട്രക്കിംഗിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും.

ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന ആശാ സുധാകർ (71) പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നീ മലയാളികള്‍ ഉള്‍പ്പെടെ 5 പേരാണ് മരിച്ചത്.

കർണാടകയില്‍ നിന്നുള്ള മൗണ്ടനറിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ മോശം കാലാവസ്ഥയെ തുടർന്നാണ് 22 അംഗ സംഘം അപകടത്തില്‍പ്പെട്ടത്.

ആശയുടെ ഭർത്താവ് സുധാകരൻ ഉള്‍പ്പെടെ 13 പേരെ രക്ഷപ്പെടുത്തി.

നാല് പേർക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

മരിച്ച ആശാ സുധാകർ എസ്ബിഐയില്‍ നിന്ന് സീനിയർ മാനേജറായി വിരമിച്ച വ്യക്തിയാണ്.

സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts