തത്കാലം അഭിനയിക്കേണ്ട… മയക്കു മരുന്ന് കേസിൽ കുടുങ്ങിയ നടി ഹേമയ്ക്ക് എട്ടിന്റെ പണി 

ബെംഗളൂരു: തെലുങ്ക് നടി ഹേമയ്‌ക്കെതിരെ പോലീസ് പറയുന്ന മയക്കുമരുന്ന് കേസ് യഥാർത്ഥ്യമെങ്കില്‍ തെലുങ്ക് മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ നടിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മാനേജിംഗ് കമ്മറ്റി.

തെലുങ്ക് സിനിമാ മേഖലയുടെ അന്തസ്സും പ്രതിച്ഛായയും സംരക്ഷിക്കാൻ കമ്മറ്റി തീരുമാനിച്ചതായി ചില അംഗങ്ങള്‍ വ്യക്തമാക്കി.

കൂടാതെ ബെംഗളൂരു മയക്കുമരുന്ന് പാർട്ടി കേസില്‍ ഉള്‍പ്പെട്ട നടി ഹേമയ്‌ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി പരിഗണിക്കാമെന്നും ധാരണയായി.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മാനേജിംഗ് കമ്മറ്റി തീർച്ചയായും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട വിഷയം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും വ്യാപിച്ചു.

അതിനാല്‍ അഭിമാനകരമായ പ്രതിച്ഛായ സംരക്ഷിക്കാൻ നടപടി അടിയന്തിരമായിരിക്കുന്നുവെന്നാണ് കമ്മറ്റി അഭിപ്രായപ്പെട്ടത്.

എന്നാല്‍ അവരെ എന്നന്നേക്കുമായി വിലക്കുമെന്ന് ചില റിപ്പോർട്ടുകള്‍ അടിസ്ഥാനരഹിതമാണ്.

നിയമപരമായി അവർ കേസില്‍ നിന്ന് പുറത്തുവരുന്നതുവരെ താല്‍ക്കാലിക വിലക്ക് ആയിരിക്കാം നടിക്കെതിരെ പ്രതീക്ഷിക്കുന്നത്.

  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍

മൂവി ആർട്ടിസ്റ്റ് പ്രസിഡൻ്റ് വിഷ്ണു മഞ്ചു അധികം വൈകാതെ തന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടും കമ്മറ്റി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
[masterslider id="10"]

Related posts

Click Here to Follow Us