ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 18 റണ്‍സിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂരിന്റെ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 108 റണ്‍സിന് പുറത്താവുകയായിരുന്നു.

സ്വന്തം തട്ടകത്തിലെ ലഖ്‌നൗവിനെതിരായ പരാജയത്തിന് കണക്കുതീര്‍ത്ത് ബാംഗ്ലൂര്‍. താരതമ്യേന കുറഞ്ഞ സ്‌കോര്‍ ഉയര്‍ത്തിയിട്ടും 18 റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ എതിരാളികളുടെ തട്ടകത്തില്‍ സ്വന്തമാക്കിയത്. തുടക്കം തന്നെ പാളിയായിരുന്നു ലഖ്‌നൗവിന്റെ മറുപടി ബാറ്റിംഗ്. രണ്ടാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ തകര്‍പ്പനടിക്കാരന്‍ കെയ്ല്‍ മയേഴ്‌സ് മടങ്ങി. കൃത്യമായ ഇടവേളകളില്‍ ലഖ്‌നൗ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ വാലറ്റത്ത് നവീന്‍ ഉല്‍ ഹഖും അമിത് മിശ്രയും ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. അവസാനക്കാരനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു പന്ത് ബാക്കി നില്‍ക്കെ ലഖ്‌നൗ കൂടാരം കയറി. 13 പന്തില്‍ 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ജോഷ് ഹേസല്‍വുഡ്, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിനായി വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും മാത്രമാണ് തിളങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ 62 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. കോലി 30 പന്തില്‍ 31 ഉം ഫാഫ് 40 പന്തില്‍ 44ഉം. പിന്നാലെ വന്നവര്‍ക്കാക്കും സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ദിനേശ് കാര്‍ത്തികിന് മാത്രമാണ് രണ്ടക്കം കടക്കാനായത്. ലഖ്‌നൗവിനായി നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റും രവി ബിഷ്‌ണോയും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നിലവില്‍ പട്ടികയില്‍ ലഖ്‌നൗ മൂന്നാമതും ബാംഗ്ലൂര്‍ അഞ്ചാമതുമാണ്.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

 

സ്‌പോര്‍ട്‌സ് ഡസ്‌ക്, കേരള വിഷന്‍ ന്യൂസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts