സ്വപ്‌ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് മാനനഷ്ട കേസ് ഫയല്‍ ചെയ്യും

സ്വപ്‌ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് മാനനഷ്ട കേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായാണ് കേസ് ഫയല്‍ ചെയ്യുക. സ്വപ്‌ന സുരേഷ് നടത്തിയ ഫേസ്ബുക്ക് വെളിപ്പെടുത്തലിനെതിരെയാണ് എം.വി ഗോവിന്ദന്റെ നിയമനടപടി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങളില്‍ നിന്ന പിന്‍മാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വിജേഷ് പിള്ള മുഖേന എം.വി ഗോവിന്ദന്‍ അറിയിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ആരോപണത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും പത്ത് കോടി നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം. സ്വപ്‌നക്കെതിരെ സമാന സംഭവത്തില്‍ സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ ഹൈക്കോടതി ആറുമാസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts