അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എൻഡിഎ ഘടകകക്ഷികൾ 

ന്യൂഡൽഹി: മന്ത്രിസഭാ രൂപീകരണ ചർച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്നും അമിത് ഷായെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷികള്‍ രംഗത്ത്.

പകരം മുതിർന്ന നേതാവ് രാജ്നാഥ്‌ സിങ്ങിനെ ആഭ്യന്തര മന്ത്രി ആക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം.

കഴിഞ്ഞ തവണ രണ്ടുതവണയും മുതിർന്ന നേതാക്കളെ വെട്ടി നിരത്തി മോദിയും അമിത് ഷായും തങ്ങളുടെ ഇഷ്ടക്കാർക്ക് മന്ത്രിസ്ഥാനങ്ങള്‍ വീതിച്ചു നല്‍കിയത് ഇത്തവണ നടക്കില്ലെന്ന് സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ തിരശ്ശീലക്ക് പിന്നില്‍ പോയ സ്വയം രാഷ്ട്രീയ ചാണക്യൻ എന്ന് വിശേഷിപ്പിക്കുന്ന അമിത്ഷായുടെ നില വരും ദിവസങ്ങളില്‍ പരുങ്ങലില്‍ ആവുമെന്ന സൂചനയാണ് വ്യക്തമാവുന്നത്.

മോദി-ഷാ ഏകാധിപത്യത്തിനെതിരെ പാർട്ടിക്കുള്ളിലെ അസ്വാരാസ്യങ്ങള്‍ മറനീക്കി പുറത്തുവരുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts