സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ആരോപണവുമായി കങ്കണ റണാവത്ത്

ചണ്ഡിഗഢ്: വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന ആരോപണവുമായി ബോളിവുഡ് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്ത്.

ചണ്ഡിഗഢ് വിമാനത്താവളത്തിൽ വെച്ചാണ് മോശം അനുഭവമുണ്ടായതെന്ന് കങ്കണ പറഞ്ഞു.

ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

സിഐഎസ്എഫ് ഉദ്യോഗസ്ഥയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

എയർപോർട്ടിലെ ബോർഡിംഗ് പോയിൻ്റിലേക്ക് പോകുന്നതിനിടെ സിഐഎസ്എഫ് ഓഫീസറായ കുൽവീന്ദർ കൗർ തന്നോട് തർക്കിക്കുകയും തല്ലുകയും ചെയ്തതായാണ് കങ്കണയുടെ ആരോപണം.

  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം

ഡൽഹിയിലെത്തിയ കങ്കണ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കണ്ട് സംഭവം വിശദീകരിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് താരത്തിനെതിരെ ആക്രമണം ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഘോരികളെ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us