ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) ബെംഗളൂരുവിൽ നിന്ന് ധാർവാഡിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ട്രയൽ റൺ ആരംഭിച്ചു. ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രാവിലെ 5.45ന് മജസ്‌റ്റിക്കിൽ നിന്ന് എട്ട് കോച്ചുകളുള്ള പുതിയ ട്രെയിൻ പുറപ്പെട്ടത്. എസ്‌ഡബ്ല്യുആർ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ ഉച്ചയ്ക്ക് 12.40 ന് ധാർവാഡിലെത്തി. തിരിച്ച് ഉച്ചയ്ക്ക് 1.15ന് ധാർവാഡിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് ബെംഗളൂരുവിലെത്തും.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

യശ്വന്ത്പൂർ, ദാവൻഗെരെ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. പാതയുടെ ആകെ നീളം 489 കിലോമീറ്ററാണ്.വന്ദേ ഭാരതിന്റെ ട്രയൽ റൺ പദ്ധതി പ്രകാരം ബെംഗളൂരു ഡിവിഷനിൽ ശരാശരി 70 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടിച്ചിരുന്നത്. ട്രെയിൻ ധാർവാഡിൽ നിന്നുള്ള യാത്രയിലാണ്. ട്രയൽ റൺ സമയത്ത്, എല്ലാ സാങ്കേതിക പാരാമീറ്ററുകളും എസ്‌ഡബ്ല്യുആറിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള സാങ്കേതിക ജീവനക്കാർ പരിശോധിക്കും.

തീവണ്ടിയുടെ വാണിജ്യ പ്രവർത്തനങ്ങൾ ജൂൺ 26 മുതൽ ആരംഭിക്കാനാണ് സാധ്യത. വന്ദേ ഭാരതിന്റെ കർണാടകയിലെ ആദ്യത്തെ അന്തർസംസ്ഥാന സർവീസായിരിക്കും ഇത്. യാത്രാ സമയം ഏകദേശം 7 മണിക്കൂർ ആയാണ് കണക്കാക്കുന്നത്. ട്രെയിനിൽ 530 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കഴിഞ്ഞ നവംബറിൽ മൈസൂരിൽ നിന്ന് ബെംഗളൂരു വഴി ചെന്നൈയിലേക്ക് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസ് റെയിൽവേ അവതരിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
[masterslider id="10"]

Related posts