മൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിക്കാന്‍ ആലോചന 

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. മൈസൂരു ജില്ലാ ചുമതലയുള്ളമന്ത്രി എച്ച്‌.സി. മഹാദേവപ്പയാണ് ഇത്തരമൊരു പദ്ധതിയുള്ള വിവരം പുറത്തുവിട്ടത്. ‘സീറോ ട്രാഫിക് സോണ്‍’ എന്ന പേരിലാണ് ഇക്കാര്യം നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതുപ്രകാരം കൊട്ടാരത്തിനുചുറ്റും ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ല. വാഹനപാര്‍ക്കിങ്ങിനായി ടൗണ്‍ഹാളില്‍ സൗകര്യമേര്‍പ്പെടുത്തും. അതേസമയം, ഗതാഗതം നിരോധിക്കാനുള്ള കാരണത്തെക്കുറിച്ച്‌ മന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍, ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നടക്കുന്നതാണ് കൊട്ടാരത്തിനുള്ള ചുറ്റുമുള്ള റോഡുകള്‍. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ബസ് സര്‍വീസുകള്‍ വഴിതിരിച്ചുവിടേണ്ടിവരും. സാധാരണഗതിയില്‍ രണ്ട് സാഹചര്യങ്ങളിലാണ് ‘സീറോ ട്രാഫിക്…

Read More

മാസപ്പിറവി കണ്ടു: നഗരത്തിൽ ബലി പെരുന്നാൾ വ്യാഴാഴ്ച്ച

ബെംഗളൂരു: നഗരത്തിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിനാൽ സംസ്ഥാനത്ത് ദുൽഹിജ്ജ ഒന്ന് ജൂൺ 20 ചൊവ്വാഴ്ച്ചയും ബലി പെരുന്നാൾ 29 ന് വ്യാഴാഴ്ച്ചയുമായിരിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു. 28 നാണ് അറഫ നോമ്പ്.

Read More

സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു 

ബെംഗളൂരു: അഗുംബെ ചുരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഉടുപ്പി ബാർകൂറിലെ എൻ.ശശാങ്ക്(21) ആണ് അപകടത്തിൽ പെട്ടത്.പിന്നിൽ സഞ്ചരിച്ച കെ.നിർമിതയെ(19) പരുക്കുകളോടെ ബൈക്കിൽ പ്രവേശിപ്പിച്ചു. ശിവമൊഗ്ഗയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബസാണ് ചുരത്തിലെ പന്ത്രണ്ടാം വളവിൽ അപകടം ഉണ്ടാക്കിയത്.

Read More

സംസ്ഥാനത്ത് അന്നഭാഗ്യ യോജന നടപ്പാക്കാൻ തയ്യാർ പക്ഷെ അരി ഇല്ലെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സംസ്ഥാനത്ത് അന്നഭാഗ്യ യോജന നടപ്പാക്കുന്നത് തടയാൻ കേന്ദ്രസർക്കാർ വൻ ഗൂഢാലോചന നടത്തി. അരി കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. പണത്തിന് ഒരു കുറവുമില്ല. എന്നാൽ, സംസ്ഥാനത്ത് അരി സ്റ്റോക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, അന്ന ഭാഗ്യ യോജന നടപ്പാക്കാൻ അരി ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും പഞ്ചാബിലും അരി ലഭ്യമല്ല. കർണാടകയ്ക്ക് 1.5 ലക്ഷം മെട്രിക് ടൺ അരി നൽകുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി . എന്നാൽ അരി നൽകിയിരുന്നില്ലെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) അറിയിച്ചു. ബിജെപിക്കാർ ഒരുപാട്…

Read More

ഹൃദയാഘാതം മൂലം പോലീസുകാരി കുഴഞ്ഞു വീണ് മരിച്ചു ; അനാഥമായി കുഞ്ഞ് 

ബെംഗളൂരു: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോലീസുകാരി ഹൃദയാഘാതം മൂലം മരിച്ചു. ബെംഗളൂരുവിലെ കെങ്കേരി പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന പോലീസുകാരി പ്രിയങ്കയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഞായറാഴ്ച പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ശേഷം രാത്രി 11.30ഓടെയാണ് പ്രിയങ്കയ്ക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പോകാൻ പോലും കഴിയാതെ കിടപ്പിലായെന്നാണ് അറിയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കർണാടക പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്ന പ്രിയങ്ക 2018 വിവാഹിതയായത്. ലോകത്തെ ബാധിച്ച മഹാമാരി മൂലം…

Read More

ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) ബെംഗളൂരുവിൽ നിന്ന് ധാർവാഡിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ട്രയൽ റൺ ആരംഭിച്ചു. ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രാവിലെ 5.45ന് മജസ്‌റ്റിക്കിൽ നിന്ന് എട്ട് കോച്ചുകളുള്ള പുതിയ ട്രെയിൻ പുറപ്പെട്ടത്. എസ്‌ഡബ്ല്യുആർ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ ഉച്ചയ്ക്ക് 12.40 ന് ധാർവാഡിലെത്തി. തിരിച്ച് ഉച്ചയ്ക്ക് 1.15ന് ധാർവാഡിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് ബെംഗളൂരുവിലെത്തും. യശ്വന്ത്പൂർ, ദാവൻഗെരെ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. പാതയുടെ ആകെ നീളം 489 കിലോമീറ്ററാണ്.വന്ദേ ഭാരതിന്റെ…

Read More

വിദ്യാർഥികളുമായുള്ള അശ്ലീല ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കോളജ് വിദ്യാർഥികളുമായുള്ള അശ്ലീല ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എബിവിപി നേതാവ് അറസ്റ്റിൽ. എബിവിപി ശിവമൊഗ്ഗ തീർത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. വിഡിയോ റെക്കോർഡ് ചെയ്ത ശേഷം വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ശിവമൊഗ്ഗ എസ്പി ജി.കെ.മിഥുൻ കുമാർ പറഞ്ഞു. പ്രതീകത്തിനെതിരെ ജനുവരിയിൽ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും തങ്ങൾ തന്നെയാണ് പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ഒരു വിഭാഗം എബിവിപി നേതാക്കൾ അവകാശപ്പെട്ടു.

Read More

കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ഗുണ്ടൽപേട്ട് ഊട്ടി റോഡിലെ ബസവപുരയിൽ മലയാളികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു. താമരശ്ശേരി പെരുമ്പള്ളിയിലെ അസസിന്റെ മകൻ ജംഷിൽ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന താമരശ്ശേരി അമ്പായത്തോട് റഷീദിന്റെ മകൻ അൻഷാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അൻഷാദിനെ ആദ്യം ഗുണ്ടൽപ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി. കേരളത്തിലേക്ക് പോവുകയായിരുന്ന KL – 58 Z 1976 സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

Read More

നഗരത്തിൽ കാർ ബൈക്കിലിടിച്ച് ഡെലിവറി ബോയ് മരിച്ചു; കാർ നിർത്തിയത് യുവാവിനെ 100 മീറ്ററോളം വലിച്ചിഴച്ച ശേഷം

ബെംഗളൂരു: രാജരാജേശ്വരി നഗർ മെട്രോ സ്‌റ്റേഷന് സമീപം കാർ ബൈക്കിൽ ഇടിച്ച് ഡെലിവറി ബോയ് മരിച്ചു. അപകടശേഷം 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. ഫുഡ് ഡെലിവറി ആപ്പിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന മൈസൂരു ജില്ലയിലെ എച്ച്‌ഡി കോട്ടെ സ്വദേശി പ്രസന്ന കുമാറാണ് മരിച്ചത്. ഉപജീവനത്തിനായി ബെംഗളൂരുവിലെത്തിയതായിരുന്നു ഇയാൾ. കാർ ഡ്രൈവർ വിനായകിനെ ജനങ്ങൾ മർദിച്ച ശേഷം പോലീസിൽ ഏൽപ്പിച്ചു. പ്രതി വിനായക് ഒരു കാർ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.…

Read More

എംഎം ഹില്ലിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ബെംഗളൂരു: മേലെ മഹാദേശ്വര കുന്നിൽ ഇരുചക്രവാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരു യുവാവ് മരിച്ചു. ബെംഗളൂരു ബനശങ്കരി സ്വദേശി വെങ്കടപ്പ (32) ആണ് മരിച്ചത്. ദേവനെ ദർശനം കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു വെങ്കടപ്പ. കൊല്ലേഗലിലേക്ക് പോകുകയായിരുന്ന ബസ് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെങ്കിടപ്പ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Read More
Click Here to Follow Us