ഹൃദയാഘാതം മൂലം പോലീസുകാരി കുഴഞ്ഞു വീണ് മരിച്ചു ; അനാഥമായി കുഞ്ഞ് 

ബെംഗളൂരു: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോലീസുകാരി ഹൃദയാഘാതം മൂലം മരിച്ചു.

ബെംഗളൂരുവിലെ കെങ്കേരി പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന പോലീസുകാരി പ്രിയങ്കയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഞായറാഴ്ച പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ശേഷം രാത്രി 11.30ഓടെയാണ് പ്രിയങ്കയ്ക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പോകാൻ പോലും കഴിയാതെ കിടപ്പിലായെന്നാണ് അറിയുന്നത്.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

കുറച്ച് വർഷങ്ങൾക്ക് മുമ്പ് കർണാടക പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്ന പ്രിയങ്ക 2018 വിവാഹിതയായത്. ലോകത്തെ ബാധിച്ച മഹാമാരി മൂലം 2021 ൽ പ്രിയങ്കയുടെ ഭർത്താവ് മരിച്ചു. ആ സമയത്ത് പ്രിയങ്ക ഗർഭിണിയായിരുന്നു. കൊവിഡ് ബാധിച്ച് ഭർത്താവ് നഷ്ടപ്പെട്ട ശേഷവും മൊബൈൽ ഡ്യൂട്ടി തുടരുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ജന്മനാ അച്ഛനില്ലാതെ പിറന്ന കുട്ടി ഇപ്പോൾ ഒരു വർഷത്തിനകം തന്നെ അമ്മയെയും നഷ്ടപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts