10 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടാര നഗരിയുടെ ആഘോഷം, മൈസൂരു ദസറക്ക് തുടക്കമായി.

ബെംഗളൂരു : ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ക്ക് തുടക്കമായി കന്നഡ എഴുത്തുകാരൻ ഡോക്ടർ എസ് എൽ ഭൈരപ്പ വിളക്കുകൊളുത്തിയതോടെ പരമ്പരാഗത ചടങ്ങുകൾ ആരംഭിച്ചു.

കന്നട നാടിന്റെ തനിമയും രാജകീയ പാരമ്പര്യവും നിറഞ്ഞ ചടങ്ങിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, സുരേഷ് അംഗദി, സദാനന്ദ ഗൗഡ ഉപമുഖ്യമന്ത്രിമാരായ അശ്വഥ് നാരായൺ, ഗോവിന്ദ് കർജോൾ, ലക്ഷ്മൺ സാവദി എന്നിവർ പങ്കെടുത്തു.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

എം എൽ എ ജി.ടി.ദേവഗൗഡ അധ്യക്ഷതവഹിച്ചു.10 ദിവസം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലാസന്ധ്യ, ഭക്ഷ്യമേള, എക്സിബിഷൻ, കാർഷികമേള, ഗുസ്തിമത്സരങ്ങൾ ,പുഷ്പമേള, ചലച്ചിത്രമേള എന്നിവയ്ക്കും തുടക്കമായി.

നഗര കാഴ്ചകൾ കാണാൻ ടൂറിസം വകുപ്പ് ബസ് സർവീസ് ആരംഭിച്ചു.നഗരദർശിപ്പി എന്ന പേരിലുള്ള ബസ് സർവീസ് ഒക്ടോബർ 10 വരെ ഉണ്ടാകും.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഒരാൾക്ക് 100 രൂപയും ആറുമുതൽ പത്തുവരെ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക് ഹോട്ടൽ മയൂര ഹൊയ്സാലയിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
[masterslider id="10"]

Related posts