കൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ കഥ സിനിമയാവുന്നു!!

കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് എല്‍ദോയുടേത്. മെട്രോയില്‍ ഒരു വ്യക്തി മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. ‘മെട്രോയിലെ പാമ്പ്’ എന്നായിരുന്നു ആ ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയായിരുന്നു വ്യാജ അടിക്കുറിപ്പിന്‍റെ പേരില്‍ അപമാനിക്കപ്പെട്ടത്. ഇപ്പോഴിതാ എല്‍ദോയുടെ കഥ സിനിമയാകുകയാണ്!!

സൗബിന്‍ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന വികൃതി പറയുന്നത് ‘എല്‍ദോ’യുടെ കഥയാണ്. എല്‍ദോയായി ചിത്രത്തിൽ എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ഭാര്യയായി സുരഭിയെത്തുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്.

ചിത്രത്തിനു വേണ്ടി ആഗ്യഭാഷയിൽ ഇരുവരും പരിശീലനം നേടിയിരുന്നു. ഇയാളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളുടെ വേഷത്തിലാണ് സൗബിൻ ഷാഹിർ എത്തുന്നത്.

സമീർ എന്നാണ് സൗബിന്‍റെ കഥാപാത്രത്തിന്‍റെ പേര്. നേരത്തെ പുറത്തു വന്ന ടീസറിൽ സൗബിൻ ഷാഹിറിന്‍റെ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. ഫേസ്ബുക്ക്‌ ലൈവിലെത്തി ഉമ്മയെ പറ്റിക്കുന്ന സൗബിനിലൂടെയാണ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആരംഭിച്ചിരുന്നത്.

എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു പോയി മടങ്ങിവരവേയാണ് എല്‍ദോ മെട്രോയിൽ കിടന്ന് ഉറങ്ങിപ്പോയത്. എൽദോയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. യാഥാർത്ഥ്യം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ മാപ്പപേക്ഷയുമായി രംഗത്തെത്തി. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തു വന്നിരുന്നു.

‘നായിക നായകന്‍’ ഫെയിം വിന്‍സി നായികയായെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജീഷ് പി തോമസാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ബിജിബാലിന്‍റേതാണ് സംഗീതം.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാമുക്കോയ, സുധി കോപ്പ, ബാബുരാജ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us