കോവിഡിനെ മറയാക്കി തിരഞ്ഞെടുപ്പു നേരത്തെയാക്കാൻ ബിജെപി ശ്രമിക്കുന്നു; ഡി. കെ ശിവകുമാർ

ബെംഗളൂരു: കൊവിഡ്-19 കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബി ജെ പി സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ.

അനൗദ്യോഗിക വിവരം അനുസരിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് (നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള) ഫോൺ കോളിനെ തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഡികെ ശിവകുമാർ പറഞ്ഞു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

സർക്കാർ എടുപിടിയെന്ന തരത്തിൽ ചില കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. സംവരണം നൽകുന്നതുൾപ്പെടെയുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നതെന്നും ഈ നീക്കങ്ങൾ കടലാസിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് എപ്പോൾ വന്നാലും നേരിടാൻ കോൺഗ്രസ്‌ തയ്യാറാണെന്നും ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts