ചികിത്സയിലുള്ള ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി സുഖം പ്രാപിക്കുന്നു;

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയ്ക്ക് ബുധനാഴ്ച രാവിലെ ഉണ്ടായ നേരിയ പക്ഷാഘാതത്തെ തുടർന്ന് ജയനഗറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. ജെഡിഎസ് നേതാവിനെ ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു .

ജെഡിഎസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് കുമാരസ്വാമിയെ ബുധനാഴ്ച പുലർച്ചെ 3:40 ന് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബിദാദി ഫാംഹൗസിൽ നിന്ന് ബലഹീനതയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

സതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ് എന്ന് പറഞ്ഞു.

മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് നേരിയ മസ്തിഷ്കാഘാതം അനുഭവപ്പെട്ടിരുന്നു എന്നാൽ അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ് എന്നും ഡോ സതീഷ്ചന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts