നഗരത്തിൽ നിന്ന് കല്യാണ കർണാടക മേഖലയിലേക്കുള്ള കല്യാണ രഥ ബസുകൾ ആരംഭിച്ച് കെകെആർടിസി

ബെംഗളൂരു: കലയാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) കല്യാണ രഥ എന്ന പേരിൽ പുതിയ ബസുകൾ പുറത്തിറക്കി, അത് ബെംഗളൂരുവിനും കല്യാണ കർണാടക മേഖലയിലെ പട്ടണങ്ങൾക്കും ഇടയിൽ സഞ്ചരിക്കും.

ഈ എസി സ്ലീപ്പർ ബസുകൾ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) കഴിഞ്ഞ വർഷം പുറത്തിറക്കിയ യൂറോപ്യൻ ശൈലിയിലുള്ള ബസുകളായ അംബരി ഉത്സവ് ബസുകൾക്ക് തുല്യമായിരിക്കും.

കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബസ് സർവീസ് ഉദ്ഘാടനം ചെയ്തു, ബെംഗളൂരുവിൽ നിന്ന് കർണാടകയിലെ റായ്ച്ചൂർ ഡിവിഷനിലേക്ക് പ്രതിദിന ബസുകൾ ലഭ്യമാകുമെന്നും അറിയിച്ചു.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഓരോ കല്യാണ രഥ ബസിനും 1.77 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത് ടിക്കറ്റിന് 1250 രൂപയുമാണ് നിരക്ക് ഈടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്യാണ കർണാടക മേഖലയിലെ ഹോസ്പേട്ട്, ഗംഗാവതി, സിന്ധനൂർ, റായ്ച്ചൂർ ഭാഗങ്ങളിലേക്കാണ് ഈ ബസുകൾ സർവീസ് നടത്തുക.

ഈ വർഷം ഫെബ്രുവരിയിൽ, ബെംഗളൂരു സെൻട്രലിൽ നിന്ന് എറണാകുളം, ഹൈദരാബാദ്, പനാജി, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൊത്തം 50 അംബാരി ഉത്സവ ബസുകൾ കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

കൂടാതെ മംഗളൂരു ഡിവിഷനിൽ നിന്ന് മംഗലാപുരത്ത് നിന്ന് പൂനെയിലേക്കും കുന്ദാപുരയിൽ നിന്ന് ബെംഗളൂരുവിലേക്കും ബസുകൾ സർവീസ് നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts