യുവതിയും മകളും മുങ്ങി മരിച്ചു

ബെംഗളൂരു: ചിക്കമംഗളൂരുവിലെ വദ്ദരഹള്ളി തടാകത്തില്‍ യുവതിയും മകളും മുങ്ങിമരിച്ചു. പ്രദേശവാസിയായ ശോഭ, മകള്‍ വര്‍ഷ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശോഭയുടെ മൂത്തമകന്‍ ഒഴുക്കില്‍ പെടാതെ രക്ഷപ്പെട്ടു. പശുവിനെ തടാകത്തിന്റെ മറുകരയില്‍ മേയാന്‍ വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വര്‍ഷ തടാകത്തിന്റെ ആഴം കൂടിയ ഭാഗത്ത് മുങ്ങുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും പെട്ടു. മകന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Read More

വികസനത്തിന്റെ പേരിൽ ദർഗ പൊളിച്ചു 

ബെംഗളൂരു: റോഡ് നിര്‍മാണത്തിനായി പ്രമുഖ സൂഫി വര്യനായിരുന്ന ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് ഷാഹ് ഖാദിരിയുടെ മഖ്ബറ നീക്കംചെയ്തു. ഹുബ്ലിയില്‍ സ്ഥിതിചെയ്തിരുന്ന ദര്‍ഗ പൊളിക്കുകയും അവിടെ മടക്കം ചെയ്ത ഷാഹ് ഖാദിരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തെ മറ്റൊരിടത്തേക്ക് നീക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രഥിപക്ഷകക്ഷികളുടെയും മുസ്ലിം സംഘടനകളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ദര്‍ഗ നീക്കം ചെയ്തത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ മറവില്‍ കഴിഞ്ഞദിവസം കനത്ത സുരക്ഷാസന്നാഹത്തോടെയാണ് സര്‍ക്കാര്‍ നടപടി. അതേസമയം, സൂഫിയുടെ മൃതദേഹത്തിന് കാര്യമായ കേടുപാടു പറ്റിയിരുന്നില്ലെന്നും തലയില്‍ നിന്ന് മുടിപോലും…

Read More

‘ഗോൾഡ് ‘ ഒടിടി റിലീസ് പ്രഖ്യാപിച്ചു

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ചിത്രം ഗോൾഡ് ഒടിടി യിലേക്ക്. അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം കൂടിയാണ് ഗോൾഡ്. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന്…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പാലക്കാട് പട്ടാമ്പി ഉള്ളാട്ടുതൊടിയിൽ സ്വദേശി കാർത്തിക് മോഹൻ(18) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.30നാണ് അപകടമുണ്ടായത്. കോളജ് ഹോസ്റ്റലിൽനിന്ന് നന്ദി ഹിൽസിലേക്ക് പോവുന്നതിനിടെ ആടുകൊടിയിൽവച്ചാണ് അപകടമുണ്ടായത്. ലോറി തിരിക്കുന്നതിനിടെ ബൈക്ക് ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലെത്തി.

Read More

പുസ്തക പ്രകാശന ചടങ്ങിനിടെ ചുംബിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ 

ബെംഗളൂരു: പ്രതിപക്ഷ നേതാവും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ അതിഥിയായെത്തിയ പുസ്‌തക പ്രകാശന ചടങ്ങില്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ഗുരുദേവ് കോളേജിലാണ് സംഭവം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിഷയം ഏറെ ച‌ര്‍ച്ചയാവുകയാണ്. മുന്‍ എം എല്‍ എ വസന്ദ് ബംഗേരയുടെ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു വിവാദസംഭവം. ഇതില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടിയും പെൺകുട്ടിയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടതിനാൽ വിഷയം വര്‍ഗീയപ്രക്ഷോഭങ്ങള്‍ക്ക് ഇടയായിരിക്കുകയാണ്. ലവ് ജിഹാദ് ആരോപിച്ച്‌ ചില ഹിന്ദു ആക്ടിവിസ്റ്റുകള്‍ വിദ്യാര്‍ത്ഥിയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ…

Read More

കോവിഡിനെ മറയാക്കി തിരഞ്ഞെടുപ്പു നേരത്തെയാക്കാൻ ബിജെപി ശ്രമിക്കുന്നു; ഡി. കെ ശിവകുമാർ

ബെംഗളൂരു: കൊവിഡ്-19 കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബി ജെ പി സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ. അനൗദ്യോഗിക വിവരം അനുസരിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് (നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള) ഫോൺ കോളിനെ തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഡികെ ശിവകുമാർ പറഞ്ഞു. സർക്കാർ എടുപിടിയെന്ന തരത്തിൽ ചില കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. സംവരണം നൽകുന്നതുൾപ്പെടെയുള്ള…

Read More

പ്രണയം നിരസിച്ച യുവതിയെ യുവാവ് കുത്തികൊലപ്പെടുത്തി

ബെംഗളൂരു: ദാവണഗെരെയിൽ പട്ടാപ്പകൽ യുവാവ് കുട്ടിയെ കുത്തിക്കൊന്നു. സുൽത്താന എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സാദത്ത് നിർമ്മാതാവ് ദാവണഗെരെ സ്വദേശി ചാന്ദ് പിർ ആണ് യുവതിയെ കുത്തിക്കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയം നിരസിച്ചതാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സാദത്തിന് സുൽത്താനയെ ഇഷ്ടമായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ സുൽത്താനയ്ക്കും വീട്ടുകാർക്കും താത്പ്പര്യമില്ലായിരുന്നു. മറ്റൊരാളുമായി സുൽത്താനയുടെ വിവാഹം തീരുമാനിച്ചതിനെ തുടർന്ന് പ്രകോപിതനാകുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിലാണ് യുവാവ് സുൽത്താനയെ കൊലപ്പെടുത്തിയത്. ഒന്നിലധികം തവണയാണ് യുവാവിനെ കുത്തിയതെന്നും പോലീസ് പറയുന്നു. തിരക്കേറിയ റോഡിൽ, ആളുകൾ…

Read More

മംഗളൂരു സ്ഫോടനം, ഓട്ടോറിക്ഷ ഡ്രൈവറുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കും

മംഗളൂരു: സ്ഫോടനത്തിൽ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ, ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിയുടെ തുടര്‍ ചികിത്സ ചിലവുകള്‍ സര്‍ക്കാര്‍ നേരിട്ട് വഹിക്കും. ഇതുസംബന്ധിച്ച്‌ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മകളുടെ ഇഎസ്‌ഐ ആനുകൂല്യം ഉപയോഗിച്ചായിരുന്നു ഇതുവരെ ചികിത്സ ചിലവുകൾ വഹിച്ചത്. ആഭ്യന്തര മന്ത്രി അരഗ രാജേന്ദ്ര നേരത്തെ പുരുഷോത്തമയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ അരലക്ഷം രൂപ ഭാര്യക്ക് കൈമാറിയിരുന്നു. ഓടോറിക്ഷയില്‍ യാത്രക്കാരനായിരുന്ന മുഹമ്മദ് ശാരിഖിനെ മംഗളൂരു ആശുപത്രിയില്‍ നിന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു 

ബെംഗളൂരു: ഭിന്നശേഷിയുള്ള 10 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച്‌ അമ്മ കൊന്നു. ബെംഗളൂരു ബൈദരഹള്ളി പ്രസന്നലേഔട്ട് സ്വദേശി എന്‍.പ്രിയങ്കയാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയെ കൊന്നശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ സുമ (38) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച സുമയെ അയല്‍ക്കാരും ബന്ധുവും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ബൈദരഹള്ളി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

Read More

സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

Sahitya Akademi award

ബെംഗളൂരു: 2022 ലെ കന്നഡ വിഭാഗത്തിൽ സാഹിത്യ അക്കാദമി പുരസ്‌കാരം എഴുത്തുകാരൻ മൂഡനാകുഡു ചിന്നസ്വാമിക്കും പത്രപ്രവർത്തകൻ പത്മരാജ് ദണ്ഡാവതിക്കും ലഭിച്ചു. വ്യാഴാഴ്ചയാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. ‘ബഹുത്വാദ ഭാരത മട്ടു ബുദ്ധ തത്വികതേ’ എന്ന കൃതിക്ക് ചിന്നസ്വാമി പുരസ്‌കാരം നേടിയപ്പോൾ, ‘സീത രാമായണദ സചിത്ര മറു കഥ’ എന്ന കൃതിയുടെ വിവർത്തന വിഭാഗത്തിലാണ് ദണ്ഡാവതി പുരസ്‌കാരം നേടിയത്. ദണ്ഡാവതി ദേവദത്ത പട്ടാനായകിന്റെ ‘സീത’ ഇംഗ്ലീഷിൽ നിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പ്രധാന പുസ്തക അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും…

Read More
Click Here to Follow Us