പുസ്തക പ്രകാശന ചടങ്ങിനിടെ ചുംബിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ 

ബെംഗളൂരു: പ്രതിപക്ഷ നേതാവും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ അതിഥിയായെത്തിയ പുസ്‌തക പ്രകാശന ചടങ്ങില്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.

കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ഗുരുദേവ് കോളേജിലാണ് സംഭവം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിഷയം ഏറെ ച‌ര്‍ച്ചയാവുകയാണ്. മുന്‍ എം എല്‍ എ വസന്ദ് ബംഗേരയുടെ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു വിവാദസംഭവം.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഇതില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടിയും പെൺകുട്ടിയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടതിനാൽ വിഷയം വര്‍ഗീയപ്രക്ഷോഭങ്ങള്‍ക്ക് ഇടയായിരിക്കുകയാണ്. ലവ് ജിഹാദ് ആരോപിച്ച്‌ ചില ഹിന്ദു ആക്ടിവിസ്റ്റുകള്‍ വിദ്യാര്‍ത്ഥിയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിനുകള്‍ ആരംഭിച്ചതോടെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായും കോളേജ് അറിയിച്ചു. എന്നാല്‍ ഹിന്ദു വിദ്യാര്‍ത്ഥിനിയെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഹിന്ദു ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts