തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് അപകടത്തിൽ പെട്ടു;ഡ്രൈവറടക്കം 3 പേർ മരിച്ചു;33 പേർക്ക് പരിക്ക്.

ബെംഗളൂരു : തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 3 പേർ മരിച്ചു.

ഹൊസൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ശൂലഗിരിക്ക് സമീഷം സാമല്ലപള്ളം എന്ന സ്ഥലത്താണ് അപകടം നടന്നത്.തിരുവണ്ണാമലയിൽ നിന്നും ഹൊസൂരിലേക്കു വരികയായിരുന്ന ബസിൽ എതിർ ദിശയിൽ വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ബസ് പൂർണമായും തകർന്നു.ലോറിയുടെ വിട്ടതാണ് അപകട കാരണമെന്ന് കരുതുന്നു.ഇന്ന് രാവിലെ 4 മണിയോടെയാണ് സംഭവം.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ബസ് ഡ്രൈവർ വേദിയപ്പൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കണ്ടക്ടർ സുധാകർ, യാത്രക്കാരനായ ചിന്നക്കണ്ണ് എന്നിവർ സമീപത്തെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

അപകടത്തിൽ പരിക്കു പറ്റിയ 33 പേരെ ഹൊസൂരിലും കൃഷ്ണഗിരിയിലുമായി വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ പരിക്കുള്ള വരെ സേലം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൃഷ്ണഗിരിയിലേക്ക് പോകുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ലോറി ഡ്രൈവർ ഹൊസൂർ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts