ബെംഗളൂരു: ഗുണ്ടൽപേട്ട് ഊട്ടി റോഡിലെ ബസവപുരയിൽ മലയാളികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു. താമരശ്ശേരി പെരുമ്പള്ളിയിലെ അസസിന്റെ മകൻ ജംഷിൽ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന താമരശ്ശേരി അമ്പായത്തോട് റഷീദിന്റെ മകൻ അൻഷാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അൻഷാദിനെ ആദ്യം ഗുണ്ടൽപ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി. കേരളത്തിലേക്ക് പോവുകയായിരുന്ന KL – 58 Z 1976 സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി
തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത... -
കൊലപാതകക്കേസിൽ നടൻ ദർശന്റെ കുരുക്കുമുറുകുന്നു? കൂട്ടുപ്രതി കുറ്റസമ്മതം നടത്തിയതായി സൂചന
ബെംഗളൂരു : കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിലെ പ്രധാനപ്രതികളിലൊരാൾ പോലീസിനോട്... -
മഞ്ഞുമ്മൽ ബോയ്സ് വിവാദം; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് ഇ ഡി
മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്...