ത്യാഗരാജ നഗറിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു.

ബെംഗളൂരു: ത്യാഗരാജ നഗറിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. കെട്ടിടത്തിന്റെ  അവശിഷ്ടങ്ങൾക്കടിയിൽപെട്ടവരെ കണ്ടെത്താൻ അഗ്നിരക്ഷാ സേനയും ഡോഗ് സ്ക്വാഡും ശ്രമം തുടരുകയാണ്. തകർന്നു വീണ കെട്ടിടവുമായി ബന്ധപ്പെട്ടു നിയമവിരുദ്ധമായ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ബൃഹദ് ബെംഗളൂ മഹാനഗര പാലികെ അധികൃതർ അറിയിച്ചു.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

കെട്ടിടത്തിന്റെ തൂണുകൾക്കിടയില്‍പെട്ട തൊഴിലാളിയാണു മരിച്ചത്. കെട്ടിടത്തിനു സമീപത്തു വലിയ കുഴിയെടുക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്നാണു സൂചന. കെട്ടിടത്തിന്റെ അടിത്തറയിലെ പില്ലറിനു സമീപത്തു കുഴിയെടുത്തതോടെ അപകടമുണ്ടാകുകയായിരുന്നു. കെട്ടിടനിർമാണം സംബന്ധിച്ച രേഖകളെല്ലാം പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts