തരൂരിന് പറ്റിയ തെറ്റ്; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം!

ന്യൂഡല്‍ഹി: ഇംഗ്ലീഷിലുള്ള ശശി തരൂരിന്‍റെ ചില പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം വാക്കുകളുടെ പ്രയോഗ൦ പലപ്പോഴും വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുണ്ട്. വിചിത്രമായ ഉച്ചരാണങ്ങളും സ്‌പെല്ലിംഗുകളും കൊണ്ട് സങ്കീര്‍ണതയുളള ആ വാക്കുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. അങ്ങനെ വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ശശി തരൂര്‍ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്‍റെ സ്‌പെല്ലിംഗ് തെറ്റിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. My address to the UAE alumni of MES College of Engineering on Innivation in…

Read More

കോടികള്‍ കൊണ്ട് അമ്മാനമാടിയ”ബെല്ലാരി റിപ്പബ്ലിക്കി”സ്ഥാപകന്‍ ഇന്നലെ കിടന്നുറങ്ങിയത് കേന്ദ്ര ക്രൈം ബ്രാഞ്ച് ഓഫിസിന്റെ കാത്തിരിപ്പ് മുറിയില്‍;നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജനാർദന റെഡ്ഡിയെ അറസ്റ്റില്‍.

ബെംഗളൂരു: മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദന റെഡ്ഡിയെ കേന്ദ്ര ക്രൈം ബ്രാഞ്ച് ഓഫിസിൽ പുലർച്ചെ രണ്ടര വരെ ചോദ്യം ചെയ്തതായി സൂചന. ചോദ്യംചെയ്യലിനു ശേഷം കാത്തിരിപ്പു മുറിയിൽത്തന്നെ ആണ് റെഡ്ഡി ഉറങ്ങിയതെന്നും വാർത്തകളുണ്ട്. മണിചെയിൻ കമ്പനി കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി ശനിയാഴ്ചയാണ് ജനാർദന റെഡ്ഡി ക്രൈം ബ്രാഞ്ചിനു മുൻപിൽ ഹാജരായത്. ചോദ്യം ചെയ്യൽ ഇന്നും തുടരും മതിയായ തെളിവുകൾ ലഭിച്ചാൽ റെഡ്ഡിയെ ഇന്നു തന്നെ അറസ്റ്റു ചെയ്യുമെന്നു ക്രൈം ബ്രാഞ്ചിന്റെ അടുത്തവൃത്തൾ സൂചിപ്പിച്ചു. നേരത്തെ, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുള്ള ആരോപണം തള്ളി ജനാർദന…

Read More

മലയാളി ചിത്രകാരി അംബികാ ജി. നായരുടെ ചിത്രപ്രദർശനം ഇന്ന് അവസാനിക്കും.

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്തിൽ നടക്കുന്ന മലയാളി ചിത്രകാരി അംബികാ ജി. നായരുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അംബിക മുമ്പും നഗരത്തിൽ ഒട്ടേറെ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. വാട്ടർ കളർ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനൊരുക്കിയിരിക്കുന്നവയിൽ ഭൂരിഭാഗവും. 1995-ൽ പഠനകാലത്ത് വരച്ച ‘ടൈഗർ’ എന്ന ചിത്രം മുതൽ ഈയിടെ വരച്ച കോലെ ബസവ എന്ന ചിത്രം വരെയാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. കാളയുമായി വീടുകളിലെത്തി അനുഗ്രഹം നൽകുന്ന ആചാരമാണ് കോലെ ബസവ. പ്രദർശനം കാണാനെത്തുന്നവരുടെ ഏറ്റവും കൂടുതൽ പ്രശംസ നേടുന്നതും ഈ ചിത്രമാണ്. മറ്റൊരു ശ്രദ്ധേയമായ ചിത്രമാണ്…

Read More

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സും ഗോവയും ഇന്ന് നേര്‍ക്കുനേര്‍!

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈക്കിട്ട് 7.30നാണ് മത്സരം. ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ വിജയം നേടാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. നിരന്തരമായി സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിലെ അവസാന മത്സരം പരാജയത്തിന്‍റേതായിരുന്നു. ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് കഴിഞ്ഞ മത്സരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഇതിനെതിരെ വിനീതും രംഗത്തെത്തിയിരുന്നു. അതിനാല്‍ താരത്തിന്‍റെ ഇന്നത്തെ…

Read More

ഇനി ദൈവം വിചാരിച്ചാലും യുവതി പ്രവേശനം തടയാന്‍ കഴിയുമെന്ന് തോന്നുന്നില്ല;ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കാന്‍ തയ്യാറായി പൊലീസ്.

തിരുവനന്തപുരം: ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയില്‍ പോകാന്‍ താല്‍പര്യമറിയിച്ച്  ഓണ്‍ലൈനായി ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. പമ്പയില്‍ നിന്നും ശബരിമലവരെയുള്ള വനപാതയില്‍ വ്യാപകമായ പ്രതിഷേധ…

Read More

ത്യാഗരാജ നഗറിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു.

ബെംഗളൂരു: ത്യാഗരാജ നഗറിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. കെട്ടിടത്തിന്റെ  അവശിഷ്ടങ്ങൾക്കടിയിൽപെട്ടവരെ കണ്ടെത്താൻ അഗ്നിരക്ഷാ സേനയും ഡോഗ് സ്ക്വാഡും ശ്രമം തുടരുകയാണ്. തകർന്നു വീണ കെട്ടിടവുമായി ബന്ധപ്പെട്ടു നിയമവിരുദ്ധമായ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ബൃഹദ് ബെംഗളൂ മഹാനഗര പാലികെ അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ തൂണുകൾക്കിടയില്‍പെട്ട തൊഴിലാളിയാണു മരിച്ചത്. കെട്ടിടത്തിനു സമീപത്തു വലിയ കുഴിയെടുക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്നാണു സൂചന. കെട്ടിടത്തിന്റെ അടിത്തറയിലെ പില്ലറിനു സമീപത്തു കുഴിയെടുത്തതോടെ അപകടമുണ്ടാകുകയായിരുന്നു. കെട്ടിടനിർമാണം സംബന്ധിച്ച രേഖകളെല്ലാം പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

Read More

“മോഡിയെ ജീവനോടെ കത്തിക്കാന്‍ സമയമായി”!

ബെംഗളൂരു :പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ജീവനോടെ കത്തിക്കാന്‍ സമയമായി എന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ടി ബി ജയച്ചന്ദ്രന്‍.നോട്ട് അസാധുവാക്കിയ നടപടിയുടെ വാര്‍ഷികവുമായ ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഇത് പറഞ്ഞതു. വിവാദ പ്രസ്താവന പിന്‍ വലിച്ചു മാപ്പ് പറയണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു ഇല്ലെങ്കില്‍ നിയമനടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ബി എസ് യെദിയൂരപ്പ അറിയിച്ചു.

Read More

വ്യാജ വിസയും ടിക്കറ്റും നല്‍കി ദമ്പതികളെ പറ്റിച്ചു;”മേയ്ക്ക് മൈ ട്രിപ്പ്‌”4.7 ലക്ഷം രൂപ നല്‍കണം.

ബെംഗളൂരു : വ്യാജ ടിക്കെറ്റും വിസയും നല്‍കി ദമ്പതികളെ കബളിപ്പിച്ച കേസില്‍ “മേയ്ക്ക് മൈ ട്രിപ്പ്‌”ട്രാവല്‍ പോര്‍ട്ടല്‍  4.7 ലക്ഷം രൂപ നഷ്ട്ടപരിഹാരം നലകണമെന്ന് ഉപഭോക്ത് തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. എച് ആര്‍ ബി ആര്‍ ലേ ഔട്ട്‌ സ്വദേശികളായ രാമചന്ദ്രയും ഭാര്യ നാഗരത്നയുമാണ് 1.44 ലക്ഷം രൂപ വരുന്ന മലേഷ്യന്‍ പാക്കേജ് എടുത്തു വഞ്ചിതരായത്.എന്നാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടിക്കറ്റ്‌ വ്യാജമാണ് എന്ന് മനസ്സിലായി.പിറ്റേന്നത്തെ രണ്ടു ടിക്കറ്റ്‌ നല്‍കിയെങ്കിലും വിസ വ്യാജമായിരുന്നതിനാല്‍ മലേഷ്യയില്‍ എത്തിയപ്പോള്‍ ഇമ്മിഗ്രഷന്‍ അധികൃതര്‍ ആറു മണിക്കൂറോളം തടഞ്ഞ് വച്ചു.തുടര്‍ യാത്ര സ്വോകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടയിരുന്നില്ല,തുടര്‍ന്ന് മകന്‍ ഉപഭോക്തൃ…

Read More
Click Here to Follow Us