മലയാളി ചിത്രകാരി അംബികാ ജി. നായരുടെ ചിത്രപ്രദർശനം ഇന്ന് അവസാനിക്കും.

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്തിൽ നടക്കുന്ന മലയാളി ചിത്രകാരി അംബികാ ജി. നായരുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അംബിക മുമ്പും നഗരത്തിൽ ഒട്ടേറെ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. വാട്ടർ കളർ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനൊരുക്കിയിരിക്കുന്നവയിൽ ഭൂരിഭാഗവും. 1995-ൽ പഠനകാലത്ത് വരച്ച ‘ടൈഗർ’ എന്ന ചിത്രം മുതൽ ഈയിടെ വരച്ച കോലെ ബസവ എന്ന ചിത്രം വരെയാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.

കാളയുമായി വീടുകളിലെത്തി അനുഗ്രഹം നൽകുന്ന ആചാരമാണ് കോലെ ബസവ. പ്രദർശനം കാണാനെത്തുന്നവരുടെ ഏറ്റവും കൂടുതൽ പ്രശംസ നേടുന്നതും ഈ ചിത്രമാണ്. മറ്റൊരു ശ്രദ്ധേയമായ ചിത്രമാണ് ന്യൂ ബോൺ. രണ്ടും വാട്ടർ കളറിൽ ഒരുക്കിയ ചിത്രങ്ങൾ. കേരളീയശൈലിയിലുള്ള ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. കേരള മ്യൂറൽ ശൈലിയിലുള്ള ഗണേശ, രാധാകൃഷ്ണ തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. കത്തി ഉപയോഗിച്ചുചെയ്ത ചിത്രവും ശ്രദ്ധേയമാണ്.

ലാളിത്യമാണ് അംബികാ ജി. നായരുടെ ചിത്രങ്ങളുടെ പ്രത്യേകത. ഉപയോഗിക്കുന്നതും ലളിതമായ നിറങ്ങൾ. എന്നാൽ ആസ്വാദകന്റെ മനസ്സിലേക്ക് ഇറങ്ങാൻ ഈ ചിത്രങ്ങൾക്ക് അനായാസം കഴിയുന്നു. വാട്ടർകളറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അംബികയുടെ തീരുമാനം. ചിത്രകലയിൽ കൂടുതൽ പഠനം നടത്തുന്ന അംബിക പ്രമുഖ ചിത്രകാരൻ പി.ബി. ഭാസ്കരൻ ആചാരിയുടെ കീഴിലാണ് ഇപ്പോൾ ചിത്രകല അഭ്യസിക്കുന്നത്. നാട്ടിൽ ഒരു ചിത്രപ്രദർശനം സംഘടിപ്പിക്കുകയാണ് അംബികയുടെ അടുത്ത ലക്ഷ്യം.

ഷില്ലോങ്ങിൽ നടക്കുന്ന അന്താരാഷ്ട്ര വാട്ടർകളർ സമ്മേളനത്തിലും അംബികാ ജി. നായരുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10.30 മുതൽ വൈകീട്ട് ഏഴുവരെ നടക്കുന്ന പ്രദർശനം 11-ന് സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us